Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

നല്ലപിള്ളയായി പിടി സെവന്‍... പിടി സെവനെന്ന ധോണി നല്ല പെരുമാറ്റം തുടങ്ങി; പരിക്കേറ്റ പി.ടി. സെവന്റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍; ആക്രമണ സ്വഭാവം കാണിച്ചത് വേദന കൊണ്ടാകാം

27 JANUARY 2023 10:03 AM IST
മലയാളി വാര്‍ത്ത

നാടിനെ വിറപ്പിച്ച പിടി സെവന്‍ എന്ന ധോണി ഇപ്പോള്‍ ആനപ്രേമികളുടെ പ്രിയങ്കരനായി മാറുകയാണ്. പിടി സെവനെ ഏറ്റെടുക്കാന്‍ പലരും താത്പര്യം കാണിക്കുന്നുണ്ട്. പരിക്കേറ്റ കാട്ടാന പി.ടി. സെവന്റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ പറഞ്ഞു. താന്‍ പ്രസിഡന്റായ ആന ഉടമ ഫെഡറേഷന്‍ ചികിത്സ ലഭ്യമാക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.

പെല്ലറ്റുകൊണ്ടോ നാടന്‍ ബോംബിലെ ചീളുകള്‍കൊണ്ടോ ആവാം പി.ടി. സെവന് പരിക്കേറ്റത്. കടുത്ത വേദനമൂലമായിരിക്കാം കാട്ടാന ആക്രമണസ്വഭാവം കാണിച്ചത്. പി.ടി. സെവന് നേരെയുണ്ടായത് മനുഷ്യത്വമില്ലാത്ത നടപടിയെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളുടെ മനസ്സ് മനസ്സിലാക്കി വേണം സമീപിക്കാന്‍. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടായി എന്നത് ശരിയാണ്. ആരോ നാടന്‍ തോക്ക് ഉപയോഗിച്ച് കാട്ടാനയെ വെടിവെച്ചിരിക്കുകയാണ്.

ഇത്തരം പെല്ലറ്റുകള്‍ ശരീരത്തില്‍ ഇരിക്കുന്നതിന്റെ വേദന സഹിക്കാന്‍ കഴിയാതെയാണ് ആന ഉപദ്രവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വലക്ഷണവും ഒത്ത ആനയായിരിക്കും പി.ടി. സെവന്‍. അത് വഴങ്ങും. തന്റെ അറിവ് വെച്ച് അതിന് 18- 20 വയസുണ്ടാവും. ഏറ്റവും വിദഗ്ധരായ ഡോക്ടറുടെ അടുത്ത് പരിശോധിച്ച് ചികിത്സ ലഭ്യമാക്കണം. തന്നെക്കൊണ്ട് സാധിക്കുന്ന എന്ത് സഹായവും ചെയ്യും. ഡോക്ടര്‍മാരെ കൊണ്ടുവരാനും ഉപദേശം കൊടുക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ധോണിയില്‍ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാനയുടെ ശരീരത്തില്‍ 15ഓളം പെല്ലറ്റുകള്‍ കണ്ടെത്തിയിരുന്നു. വനംവകുപ്പ് നടത്തിയ ശരീരപരിശോധനയിലാണ് പെല്ലറ്റുകള്‍ കണ്ടെത്തിയത്. സ്ഥിരമായി ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആനയെ തുരത്തുന്നതിന് നാടന്‍ തോക്കുകളില്‍ നിന്ന് വെടിയുതിര്‍ത്തതാകാം പെല്ലെറ്റുകള്‍ വരാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. ഇത്തരത്തില്‍ പെല്ലെറ്റുകള്‍ ശരീരത്തില്‍ തറച്ചത് ആന കൂടുതല്‍ അക്രമാസക്തനാകാന്‍ കാരണമായിട്ടുണ്ടാകാമെന്നും വിലയിരുത്തലുണ്ട്. പെല്ലറ്റ് കൊണ്ട് വെടിയേറ്റതായി വെറ്ററിനറി ഡോക്ടര്‍മാരാണ് പരിശോധനയില്‍ കണ്ടെത്തിയത്.

എയര്‍ ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണമെന്നാണ് വിലയിരുത്തല്‍. പരിക്കുകള്‍ സാരമല്ലെന്നാണ് വിവരം. ആനയുടെ പിന്‍ഭാഗത്താണ് പെല്ലറ്റുകള്‍ കണ്ടെത്തിയതെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. നാട്ടുകാര്‍ വെടിവെച്ചതാകാമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പി.ടി സെവന്‍ കൂട് ബലപ്പെടുത്തുന്ന രണ്ട് തൂണുകള്‍ കൊമ്പുകൊണ്ട് ഇടിച്ചു തകര്‍ത്തു. കൂടുതല്‍ ഭാഗം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പാപ്പാന്മാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തടഞ്ഞു. തകര്‍ത്ത രണ്ട് തൂണുകള്‍ മാറ്റിസ്ഥാപിച്ചതായി വനംവകുപ്പ് അറിയിച്ചു.

ഞായറാഴ്ച പിടികൂടിയ കാട്ടുകൊമ്പന് മദപ്പാടിന്റെ ലക്ഷണമുണ്ടായിരുന്നു. മദപ്പാടിനുള്ള ചികിത്സ നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശാന്തനായ ആന ബുധനാഴ്ച വീണ്ടും അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.

76 അംഗ സംഘം ഞായര്‍ പുലര്‍ച്ചെ നാലോടെയാണ് ദൗത്യം ആരംഭിച്ചത്. ദ്രുതപ്രതികരണ സേന ആനയെ കണ്ടെത്തി ദൗത്യസംഘത്തിന് വിവരം കൈമാറി. പി ടി-7ന്റെ കൂടെ മറ്റൊരു ആനയുമുണ്ടായിരുന്നു. മയക്കുവെടിവച്ച ശേഷം അതിനെ തുരത്തി. വെടിയേറ്റ 'പി ടി 7' 400 മീറ്ററോളം ഓടി. നിന്നയുടന്‍ ആനയുടെ കണ്ണുകള്‍ ദൗത്യസംഘം കറുത്ത തുണികൊണ്ട് മറച്ചു. 30 മിനിറ്റിനുശേഷം ഉണര്‍ന്ന ആനയെ കോന്നി സുരേന്ദ്രന്‍, ഭരത്, വിക്രം എന്നീ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി. ധോണി ബേസ് ക്യാമ്പില്‍ ഒരുക്കിയ ആനക്കൂട്ടില്‍ പകല്‍ 12.15ഓടെ എത്തിച്ചു.

ഒരുമണിക്കൂറോളമെടുത്താണ് കുങ്കിയാനകളുടെ സഹായത്തോടെ കൂട്ടിലേക്ക് കയറ്റിയത്. ഇടയ്ക്ക് ഉണര്‍ന്നപ്പോള്‍ വീണ്ടും മരുന്ന് കുത്തിവച്ചു. കൂട്ടില്‍ കയറ്റിയശേഷം ഉണരാനുള്ള മരുന്ന് നല്‍കി. ധോണി എന്ന് വിളിപ്പേര് കിട്ടിയ പി ടി-7 ഇനി കുങ്കിയാനയാകും. പരിശീലനം പൂര്‍ത്തിയാകുന്നതോടെ വനംവകുപ്പിന് അവശ്യഘട്ടങ്ങളില്‍ പി ടി-ഏഴിനെ ഉപയോഗിക്കാന്‍ കഴിയും. പാലക്കാട് ഡിവിഷനില്‍ ശല്യക്കാരായ 21 കാട്ടാനകളാണുള്ളത്. ഇതിന് ഒരോന്നിനും പി ഒന്ന് മുതല്‍ 21 വരെ പേര് നല്‍കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്  (3 hours ago)

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (3 hours ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (3 hours ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (4 hours ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (4 hours ago)

മുറ്റത്ത് കുളിക്കുന്നതിനിടെ മിന്നലേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു  (4 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാര്യങ്ങളില്‍ വ്യക്ത വരൂ  (4 hours ago)

ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (4 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; വിവാഹ സമയത്ത് കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്  (5 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴ മുന്നറിയിപ്പ്  (5 hours ago)

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (6 hours ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (6 hours ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (6 hours ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (7 hours ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (7 hours ago)

Malayali Vartha Recommends