യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ അറസ്റ്റില്‍ പ്രതിഷേധം... സംസ്ഥാന വ്യാപകമായി എസ്.പി ഓഫീസുകളിലേക്ക് യൂത്ത് ലീഗിന്റെ മാര്‍ച്ചും ധര്‍ണയും ഇന്ന്

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ അറസ്റ്റില്‍ പ്രതിഷേധം... സംസ്ഥാന വ്യാപകമായി എസ്.പി ഓഫീസുകളിലേക്ക് യൂത്ത് ലീഗിന്റെ മാര്‍ച്ചും ധര്‍ണയും ഇന്ന് .
സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധത്തില്‍ മുതിര്‍ന്ന നേതാക്കളടക്കം പങ്കെടുക്കുകയും ചെയ്യും. രാവിലെ ഒമ്പതരക്ക് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ച് കെ.എം ഷാജി ഉദ്ഘാടനം ചെയ്യും. സമരം കൂടുതല്‍ ശക്തമാക്കാനാണ് ലീഗ് ആലോചിക്കുന്നത്.
എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് യൂത്ത് ലീഗ് ആരോപണമുള്ളത്. സെക്രട്ടറിയേറ്റിലേക്ക് നടന്ന സേവ് കേരള മാര്‍ച്ചിലെ സംഘര്‍ഷത്തിന്റെ പേരിലാണ് പി.കെ. ഫിറോസിനെ ജനുവരി 23ന് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസിനെ ആക്രമിച്ചതടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയ ഫിറോസിനെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha


























