മലപ്പുറത്ത് വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം: മദ്രസ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറത്ത് വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ മലപ്പുറം തൃപ്രങ്ങോട് സ്വദേശി ചോലായി നദീറിനെ (26) ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ പെൺകുട്ടിയുടെ പരാതിയിൽ തിരൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
അതേസമയം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പതിവായി മദ്രസയിലെ വിദ്യാർത്ഥിനിയോട് അടുപ്പം കാണിച്ച് മോശമായി പെരുമാറി എന്നാണ് പരാതി.
ഇതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് കോടതി നൂറ് വർഷം കഠിന തടവ് വിധിച്ചു. സംഭവത്തിൽ പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. അതിവേഗത്തിലാണ് കോടതി വിചാരണ നടപടികൾ പൂർത്തിയാക്കിയത്.
https://www.facebook.com/Malayalivartha


























