വീട്ടിലും സ്കൂളിലും ഞാൻ നാണം കെട്ടൂ... എനിക്ക് ഇനി ജീവിക്കണ്ട! ഇൻസ്റ്റാഗ്രാമിൽ ഓച്ചിറ എസ് ഐയ്ക്കെതിരെ ആത്മഹത്യാക്കുറിപ്പ് പങ്കുവച്ച് വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് പ്ലസ് വൺ വിദ്യാർത്ഥി....

പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സമൂഹമാധ്യമത്തില്‍ വന്ന പോസ്റ്റ് സുഹൃത്തുക്കള്‍ കണ്ട് പെട്ടെന്ന് ഇടപെട്ടതിനാല്‍ വിഷക്കായ കഴിച്ച വിദ്യാർത്ഥിയെ യഥാസമയം ആശുപത്രിയിലെത്തിക്കാനായി. ഓച്ചിറ എസ് ഐ ഭീഷണിപ്പെടുത്തിയെന്നാണ് വിദ്യാർത്ഥിയുടെ ആത്മഹത്യ കുറിപ്പ്. പ്ളസ് വൺ വിദ്യാർഥി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. കൊല്ലം ഓച്ചിറ പൊലീസിനെതിരെയാണ് ക്ലാപ്പന സ്വദേശിയായ പതിനാറുകാരന്റേ പരാതി.
അടിപിടിക്കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും പറ്റില്ലെന്ന് പറഞ്ഞപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ആരോപണം. കഴിഞ്ഞ 23 ന് വൈകിട്ട് അക്രമികൾ ചികിത്സയിലുള്ളയിലുള്ള വിദ്യാർത്ഥി ഉൾപ്പെടെ നാലു പേരെ ആക്രമിച്ചിരുന്നു. ഇവർക്കെതിരെ കൊടുത്ത പരാതിയിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നാണ് ആത്മഹത്യാക്കുറിപ്പ്. വിഷക്കായ കഴിച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്.
വിദ്യാര്‍ത്ഥി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ശേഷമാണ് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാൽ ആരോപണങ്ങള്‍ ഓച്ചിറ പൊലീസ് നിഷേധിച്ചു.
വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം കളവെന്നു ഓച്ചിറ പൊലീസ് പറഞ്ഞി. വിദ്യാർഥികൾ ചേരി തിരിഞ്ഞു തമ്മിലടിക്കുകയാണ് ഉണ്ടായത്. ഒരു സംഘം ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നില്ല. സംഘര്‍ഷത്തിന് പിന്നാലെ രണ്ടു കൂട്ടരും പരാതി നല്കിയിരുന്നതായും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha


























