കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... തൃശൂരിലെ കാട്ടൂരില്‍ ഒന്നരവയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു...

കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... തൃശൂരിലെ കാട്ടൂരില്‍ ഒന്നരവയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു... പൊഞ്ഞനം സ്വദേശി കുറ്റിക്കാടന്‍ ജോര്‍ജിന്റെ മകള്‍ എല്‍സ മരിയയാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് അപകടംസംഭവിച്ചത്. കുട്ടിയെ കാണാതെ വന്നതോടെ വീട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ബാത്ത്റൂമിലെ ബക്കറ്റിലുണ്ടായിരുന്ന വെള്ളത്തില്‍ കണ്ടെത്തിയത്.
അപ്പോള്‍ ഇതുവഴി വന്ന കാട്ടുര്‍ സിഐയും സംഘവും പോലീസ് ജീപ്പില്‍ ഉടനെ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരുമിച്ച് ജനിച്ച മൂന്നു കുട്ടികളില്‍ ഒരാളാണ് മരിച്ച എല്‍സ. മറ്റ് രണ്ട് പേര്‍ ആണ്‍കുട്ടികളും. സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.
"
https://www.facebook.com/Malayalivartha


























