ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ കരിങ്കൊടി... എറണാകുളം വൈപ്പിനിലെ പരിപാടിക്കിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചത്

ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ കരിങ്കൊടി. എറണാകുളം വൈപ്പിനിലെ പരിപാടിക്കിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചത്.
വൈപ്പിന്‍ മേഖലയില്‍ നിന്ന് സ്വകാര്യ ബസുകള്‍ക്ക് എറണാകുളം നഗരത്തിലേക്ക് സര്‍വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധമുള്ളത്.
വൈപ്പിനില്‍ നിന്ന് നഗരത്തിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കാനായി എത്തിയതായിരുന്നു മന്ത്രി.
എന്നാല്‍, വൈപ്പിന്‍ മേഖലയില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്നത് സ്വകാര്യ ബസുകളാണ്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന നടപടി പ്രഹസനമാണ്. ഇതുകൊണ്ട് ജനങ്ങള്‍ക്ക് യാതൊരു ഗുണവുമില്ലെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുകയാണ്.
യൂത്ത് കോണ്‍ഗ്രസ് ജില്ല അധ്യക്ഷന്‍ ടിറ്റോ ആന്റണിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
"
https://www.facebook.com/Malayalivartha


























