ഇടുക്കി കഞ്ഞിക്കുഴിയിൽ വ്യാജമദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തിയ സംഭവം: ബിനുവിനെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ സമർപ്പിക്കും; അന്വേഷണം ഊർജിതമാക്കാൻ എക്സൈസ്

ഇടുക്കിയിൽ കഞ്ഞിക്കുഴിയിൽ വ്യാജ മദ്യ നിർമാണവും, വില്പനയും തടയിടാൻ അന്വേഷണം ഊർജിതമാക്കി എക്സൈസ്. വ്യാജമദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തിയ സംഭവത്തിലാണ് എക്സൈസ് അന്വേഷണം ഊർജിതമാക്കുന്നത്.
അതേസമയം കൂടുതൽ ആളുകൾക്ക് വ്യാജ മദ്യ നിർമ്മാണ യൂണിറ്റുമായി ബന്ധമുണ്ട് എന്നാണ് നിഗമനം. ഇതേതുടർന്ന് എക്സൈസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. സംഭവത്തിൽ വ്യാജ മദ്യ നിർമാണത്തിന്റെയും, വില്പനയുടെയും മുഖ്യസൂത്രധാരനായ കഞ്ഞിക്കുഴി സ്വദേശി ബിനു മാത്യുവിനെ അറസ്റ്റു ചെയ്യുന്നതിനും കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനും എക്സൈസ് അപേക്ഷ സമർപ്പിക്കും.
നേരത്തെ ബിനുവിൻ്റെ രണ്ടു വീടുകളിൽ നടത്തിയ പരിശോധനയിലാണ് വ്യാജമദ്യവും നിർമ്മാണ യൂണിറ്റും പിടികൂടിയത്. നിലവിൽ കേസിൽ ബിനു റിമാൻഡിൽ ആണ്. എന്നാൽ ബിനുവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുളള ശ്രമത്തിലാണ് എക്സൈസ്.
https://www.facebook.com/Malayalivartha


























