കൊല്ലത്ത് ഭക്ഷ്യവിഷബാധ; കുടുംബശ്രീ രജത ജൂബിലി പരിപാടിക്ക് എത്തിയ എട്ടോളം പേർ ചികിത്സ തേടി; ഭക്ഷണം നൽകിയ ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ. കുടുംബശ്രീ രജത ജൂബിലി പരിപാടിക്ക് നൽകിയ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ. തുടര്‍ന്ന് എട്ടുപേര്‍ ചാത്തന്നൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ആരുടേയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
അതേസമയം ചുവട് 2023 കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിൾ കറിയും നൽകിയിരുന്നു. മാത്രമല്ല ചാത്തന്നൂര്‍ ഗണേഷ് ഫാസ്റ്റ് ഫുഡില്‍ നിന്നാണ് പരിപാടിക്ക് പൊറോട്ടയും കറിയും വാങ്ങിയത്.
ചാത്തന്നൂർ ഗണേഷ് ഫാസ്റ്റ് ഫുഡ് കടയിൽ നിന്നാണ് ഭക്ഷണപ്പൊതികൾ വാങ്ങിയത്. ഇതോടെ കടയില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടൽ മൂന്ന് വർഷമായി ഹെൽത്ത് കാർഡ് പുതുക്കിയിട്ടില്ലെന്ന് കണ്ടെത്തി. മാത്രമല്ല 9 വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.
https://www.facebook.com/Malayalivartha


























