അദാനിക്ക് ഒന്നൊന്നര പണി... ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ കൂപ്പുകുത്തി ഇന്ത്യയിലെ അതിസമ്പന്നന്‍ അദാനി; ലോക സമ്പന്നരുടെ പട്ടികയില്‍ അദാനി ഏഴാം സ്ഥാനത്തേക്ക് പതിച്ചു; ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പരിശോധിച്ച് സെബി

അദാനി ഇന്ത്യയിലെ വിരലിലെണ്ണാവുന്ന അതി സമ്പന്നരില്‍ പ്രമുഖനാണ്. മലയാളികളുമായി ഏറെ അടുപ്പമുള്ള ബിസിനസുകാരന്‍. നമ്മുടെ വിഴിഞ്ഞം പദ്ധതിയും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവുമെല്ലാം അദാനിയുടെ കൈകളിലാണ്. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ വിഴിഞ്ഞത്തിലും ചിലരെങ്കിലും ആശങ്ക കാണുന്നു. ഓഹരിയില്‍ വലിയ നഷ്ടം സംഭവിച്ച് കൊണ്ടിരിക്കെ വിഴിഞ്ഞത്തേയും സാമ്പത്തിക പ്രതിസന്ധി ബാധിക്കുമോ എന്നാണ് ആശങ്ക. അടുത്ത ഓണത്തിന് മുമ്പ് കപ്പല്‍ അടുപ്പിക്കുമെന്ന് പറഞ്ഞത് എന്താകുമെന്ന് കണ്ടറിയാം.
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് അടിതെറ്റിയിരുന്നു. ഓഹരിവിപണിയില്‍ ഇന്നലെയും അദാനി ഗ്രൂപ്പ് കൂപ്പ് കുത്തി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പുറത്ത് വന്നതിന് പിന്നാലെ രണ്ട് ദിവസം കൊണ്ട് ഏകദേശം 4.2 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് നേരിട്ടത്.
ലോക സമ്പന്നരുടെ പട്ടികയില്‍ അദാനി ഏഴാം സ്ഥാനത്തേക്കും പതിച്ചു.
അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിസേര്‍ച്ചിന്റെ കണ്ടെത്തലുകളില്‍ സെക്യൂരിറ്റിസ് ആന്റ് എകസ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും പരിശോധന നടത്തും. നിലവില്‍ അദാനിക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ച് കാണിക്കുകയാണെന്ന യുഎസ് ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനത്തിന്റെ കണ്ടെത്തല്‍ വന്‍ വിവാദമാകുമ്പോഴാണ് ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് സെബി പരിശോധിക്കുന്നത്.
അദാനി ഗ്രൂപ്പിന്റെ വിദേശ നിക്ഷേപകരെ കുറിച്ച് സെബിയുടെ പരിശോധന നേരത്തെ മുതല്‍ നടക്കുന്നുണ്ട്. ഇതിന്റ ഭാഗമായാണ് ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിലെ വസ്തുതകളും സെബി പരിശോധിക്കുന്നത്. എന്നാല്‍ കമ്പനിക്കെതിരായ അന്വേഷണത്തെ കുറിച്ച് ഔദ്യോഗികമായി സെബി പ്രതികരിച്ചിട്ടില്ല.
അദാനി ഗ്രൂപ്പിനെതിരായ വെളിപ്പെടുത്തലുകള്‍ പുറത്തു വരുമ്പോഴും വിവാദം കത്തിക്കയറുമ്പോഴും കേന്ദ്രം മൗനം തുടരുകയാണ്. മോദി സര്‍ക്കാരും അദാനിയും തമ്മില്‍ അടുപ്പമെന്ന പ്രതിപക്ഷ വിമര്‍ശനം നിലനിലക്കേയുണ്ടായ വെളിപ്പെടുത്തല്‍ ബിജെപിയെയും വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അവസരം മുതലെടുത്ത് കോണ്‍ഗ്രസും തിരിച്ചടിച്ച് തുടങ്ങി. വെളിപ്പെടുത്തലുകളില്‍ ഗൗരവതരമായ അന്വേഷണം സെബിയും റിസര്‍വ് ബാങ്കും തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായ നടപടികളോട് മോദി സര്‍ക്കാര്‍ കണ്ണടക്കുകയാണെന്നും ആരോപണങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ അനാസ്ഥ പുലര്‍ത്തുന്നത് കൊടുക്കല്‍ വാങ്ങലിന്റെ ഭാഗമാണോയെന്നും ജയ്‌റാം രമേശ് ചോദിക്കുന്നു.
അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നുണ്ടായ കനത്ത ഇടിവ് തുടരുന്നു. വമ്പന്‍ തിരിച്ചടിയാണ് ഇന്നും അദാനി ഗ്രൂപ്പ് നേരിട്ടത്. ഓഹരി വിപണിയില്‍ അദാനിയുടെ ഓഹരികള്‍ കൂപ്പുകുത്തുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. അദാനിയുടെ ചില സ്റ്റോക്കുകള്‍ ദിവസത്തെ പരമാവധി നഷ്ടം നേരിട്ടു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനിക്കുണ്ടായത് 2.35 ലക്ഷം കോടിയുടെ ഇടിവാണ്. ഇതിനെ തുടര്‍ന്ന് ലോകത്തെ ധനികരുടെ പട്ടികയിലും അദാനിക്ക് വന്‍ തിരിച്ചടി തുടരുകയാണ്. ഫോര്‍ബ്‌സിന്റെ ധനികരുടെ പട്ടികയില്‍ അദാനി 7 ാം സ്ഥാനത്തേക്ക് വീണു. പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഇന്നലെ നാലാം സ്ഥാനത്തേക്ക് വീണിരുന്നു.
അദാനി ഗ്രൂപ്പിനുണ്ടാകുന്ന തിരിച്ചടി ഇന്ത്യന്‍ വിപണിയെയും ബാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓഹരി വിപണിയും ഇന്ന് വ്യാപരം നഷ്ടത്തിലാണ് അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 874 പോയിന്റ് ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 282 പോയിന്റ് ഇടിവാണ് രേഖപ്പെടുത്തിയത്.
" fra
https://www.facebook.com/Malayalivartha


























