മെഡിക്കല്‍ കോളേജ് വധശ്രമക്കേസ് ... ഗുണ്ടുകാട് സാബുവടക്കം 10 പ്രതികള്‍ ഹാജരാകാന്‍ കോടതി ഉത്തരവ്, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയായ അസി.സെഷന്‍സ് കോടതിയുടേതാണുത്തരവ്

2016 ല്‍ നടന്ന തലസ്ഥാന സിറ്റി മെഡിക്കല്‍ കോളേജ് വധശ്രമക്കേസില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഗുണ്ടുകാട് സാബുവടക്കം 10 പ്രതികള്‍ ഹാജരാകാന്‍ തലസ്ഥാന വിചാരണ കോടതി ഉത്തരവ്.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയായ അസി.സെഷന്‍സ് കോടതി ജഡ്ജി ജി. ഹരീഷിന്റെതാണുത്തരവ്. ജനുവരി 30 നാണ് എല്ലാ പ്രതികളും ഹാജരാകേണ്ടത്.
ബാര്‍ട്ടണ്‍ ഹില്‍ കോളനി സ്വദേശി ഗുണ്ടുകാട് സാബു എന്ന ഷാബു പ്രൗഡീന്‍ , മാത്യു എബ്രു എന്ന ഷാജു , ബിനു , അരുണ്‍ മോഹന്‍ എന്ന സുമോദ് , ദിനേശ് എന്ന പപ്പു , വിഷ്ണു , രഞ്ജിത് എന്ന രഞ്ജു , ഹരീഷ് , ജയകൃഷ്ണന്‍ , ജിത്തു എന്ന ജിത്തു ശിവന്‍ എന്നിവരാണ് ഹാജരാകേണ്ടത്. ആറാം പ്രതി വിഷ്ണു ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനാല്‍ ജയില്‍ സൂപ്രണ്ട് പ്രതിയെ ഹാജരാക്കണം.
സാബുവിന്റെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തി സംഘം ചേര്‍ന്ന് യുവാവിനെ തടഞ്ഞു നിര്‍ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടി ക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കഠിന ദേഹോപദ്രവം ഏല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് കേസ്.
"
https://www.facebook.com/Malayalivartha


























