വൃദ്ധ ദമ്പതികളെ വിഷം ഉളളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യക്കു പിന്നാലെ ഭര്‍ത്താവും മരിച്ചു...

വൃദ്ധ ദമ്പതികളെ വിഷം ഉളളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യക്കു പിന്നാലെ ഭര്‍ത്താവും മരിച്ചു. ആറാട്ടുപുഴ മംഗലം തുണ്ടത്തില്‍ വീട്ടില്‍ കെ. പുരുഷനാ (78) ണ് മരിച്ചത്. ഭാര്യ രഞ്ജിനി (മണി-68) തിങ്കളാഴ്ച രാത്രി മരിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി പത്തേമുക്കാലോടെ ഇവര്‍ കിടന്നിരുന്ന മുറിയില്‍ നിന്ന് ഛര്‍ദ്ദിക്കുന്ന ശബ്ദം കേട്ട് മകന്‍ ചെന്നു നോക്കിയപ്പോഴാണ് അവശനിലയില്‍ കാണുന്നത്. ഛര്‍ദ്ദിക്ക് നിറ വ്യത്യാസം കണ്ടതോടെ വിഷമാണെന്ന സംശയമുണ്ടായി
ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രഞ്ജിനി അന്നു തന്നെ മരണപ്പെട്ടു. ചികിത്സയിലായിരുന്ന പുരുഷന്‍ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് മരിച്ചത്. കാരണം വ്യക്തമല്ലെങ്കിലും ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനത്തിലുള്ളത്.
" f
https://www.facebook.com/Malayalivartha


























