മുഹമ്മദ് റിയാസും ആൻറണി രാജുവും തെറ്റി:ബന്ധുവിൻ്റെ 17 കോടി എവിടെ? മാവൂർ റോഡിൽ വെള്ളിടി

മന്ത്രി പി.എ.മുഹമ്മദ് റിയാസും ആൻറണി രാജുവും തെറ്റി. കോഴിക്കോട് മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം ഭയാനകമെന്ന മദ്രാസ് ഐഐടി റിപ്പോർട്ടിന്മേൽ അന്വേഷണം നടക്കുന്നുവെന്ന് ആൻ്റണി രാജു പറഞ്ഞതാണ് മുഹമ്മദ് റിയാസിനെ തെറ്റിച്ചത്.
മാവൂർ റോഡ് ബസ് സ്റ്റാൻ്റ് തനിക്ക് വേണ്ടപ്പെട്ട ഒരാൾക്ക് 30 വർഷത്തേക്ക് പാട്ടത്തിന് കൊടുത്തതിന് പിന്നാലെയാണ് റിയാസിന് വെള്ളിടിയായി ഐ.ഐ.റ്റി.മദ്രാസ് എത്തിയതും മന്ത്രി ആൻ്റണി രാജു അതിന് പിന്തുണ നൽകിയതും.
ബസ് സ്റ്റാൻറിന് പറയത്തക്ക യാതൊരു കുഴപ്പവുമില്ലെന്നും തൻ്റെ ബന്ധുക്കാരൻ എത്രയും വേഗം വാണിജ്യ സമുച്ചയം തുടങ്ങണമെന്നുമാണ് മന്ത്രിയുടെ ആവശ്യം.ഇതിനാണ് മന്ത്രി രാജു തടയിട്ടത്. പിണക്കിയത് മരുമകനെയായതിനാൽ രാജുവിൻ്റെ മന്ത്രി സ്ഥാനം രണ്ടര വർഷം കൊണ്ട് അവസാനിക്കുമെന്ന് കരുതാം. ബന്ധുവിൻ്റെ 17 കോടി സർക്കാരിൻ്റെ കൈയിലായിട്ട് വർഷങ്ങളായി.
പുതിയ ടെണ്ടർ നടപടികൾക്ക് ചെന്നെെ ഐ ഐ ടി യെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ബലപ്പെടുത്താൻ 30 കോടി വേണമെന്നും ഇത് ആർക്കിടെക്റ്റിൽ നിന്നും ഈടാക്കി കേസുമായി മുന്നോട്ടു പോകണമെന്നും ഐഐടി ശുപാർശ നൽകിയിരുന്നു.
കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ ബലക്ഷയം പ്രതീക്ഷിച്ചതിനേക്കാള്‍ ഭയാനകമാണെന്നാണ് മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട്. അന്തിമറിപ്പോര്‍ട്ട് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈമാറി. കെട്ടിടത്തിന്റെ തൂണുകളില്‍ 90 ശതമാനത്തില്‍ അധികവും 80 ശതമാനം ബീമുകളും സ്ലാബുകളും ബലപ്പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബലപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 29.6 കോടി രൂപ കൂടി ചെലവുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഓരോ തൂണിലെയും വിള്ളലുകള്‍ അടയ്ക്കണം. സിമന്റും നിശ്ചിത മിശ്രിതങ്ങളും ചേര്‍ത്ത് തൂണിനുള്ളില്‍ നിറയ്‌ക്കേണ്ടി വരും. കെട്ടിടത്തിന്റെ അരികിലുള്ള ഭാഗത്തിന് ബലമില്ലാത്തത് തൂണുകളെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍.
കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ഐഐടിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്ന് 15 മാസങ്ങള്‍ക്ക് ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് ഗതാഗത മന്ത്രിക്ക് നല്‍കിയത്. ഐഐടി സ്ട്രക്ചറല്‍ വിഭാഗം മേധാവി പ്രൊഫസര്‍ അളകു സുന്ദരമൂര്‍ത്തിയുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മുപ്പത് വര്‍ഷത്തേക്കാണ് കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് ആലിഫ് ബില്‍ഡേഴ്‌സിന് പിണറായി സര്‍ക്കാര്‍ കൈമാറിയത്. ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത് മുഹമ്മദ് റിയാസാണ്. ആലിഫ്ബിൽഡേഴ്സ് മന്ത്രിയുടെ ബന്ധുവാണെന്ന വാർത്തകൾ എന്ന് പുറത്തു വന്നിരുന്നു. പ്രതിപക്ഷവും ഇത്തരത്തിൽ ആരോപണം ഉയർത്തിയിരുന്നു.
കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് കഴിഞ്ഞ വർഷം തുറന്നു കൊടുക്കാനിരിക്കെയാണ് എല്‍ ഡി എഫ് സര്‍ക്കാരിനും പൊതുമരാമത്ത് മന്ത്രിയായ പി എ മുഹമ്മദ് റിയാസിനും നേരെ ആരോപണം ഉയർത്തി ആലിഫ് ബിൽഡേഴ്സ് രംഗപ്രവേശം ചെയ്തത്.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയ കേന്ദ്രസര്‍ക്കാരിനെ നഖശിഖാന്തം എതിര്‍ത്ത പിണറായി സർക്കാരാണ് കോഴിക്കോട് ടെർമിനൽ സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകിയത്.. അന്ന് പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഇന്നത്തെ മന്ത്രിയായ മുഹമ്മദ് റിയാസാണ്. മുപ്പത് വര്‍ഷത്തേക്കാണ് കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് ആലിഫ് ബില്‍ഡേഴ്‌സിന് പിണറായി സര്‍ക്കാര്‍ കൈമാറുന്നത്.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കേയാണ് തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനുള്ള ലേലം നടക്കുന്നത്. ലേലത്തില്‍ പങ്കെടുത്ത പിണറായി സര്‍ക്കാര്‍ പരാജയപ്പെടുകയും ലേലം അദാനി ഗ്രൂപ്പ് സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് വിറ്റു എന്നായിരുന്നു അന്ന് ഇടതുപക്ഷം ആരോപിച്ചത്. അന്ന് ഡി വൈ എഫ് ഐ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ തിരുവനന്തപുരത്ത് സമരം നടത്തിയിരുന്നു.
30 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് നല്‍കിയിട്ടുള്ളത്. നടപടി ക്രമങ്ങളെല്ലാം പാലിച്ച് നടന്ന ലേലത്തില്‍ വിമാനത്താവളം നടത്തിപ്പ് അദാനിക്ക് കൈമാറിയപ്പോള്‍ അത് വില്‍പനയാണ് എന്ന് ആരോപിച്ച മുഹമ്മദ് റിയാസാണ് പിന്നീട് കോഴിക്കോട്ടെ കെ എസ് ആര്‍ ടി സി ടെര്‍മിനല്‍ കോംപ്ലക്‌സ് ആലിഫ് ബില്‍ഡേഴ്‌സിന് നടത്തിപ്പിന് പാട്ടം കൊടുത്തത്. 30 വര്‍ഷത്തേക്കാണ് കോഴിക്കോട്ടെ കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് മുക്കം ആസ്ഥാനമായിട്ടുള്ള ആലിഫ് ബില്‍ഡേഴ്‌സിന് പിണറായി വിജയന്‍ സര്‍ക്കാര്‍ കൈമാറിയത്.
പുറംരാജ്യങ്ങളുടെ മാതൃകയിലുള്ള ഫുഡ്‌കോര്‍ട്ട്, സൂഖ് എന്നിവയാണ് ആദ്യം തന്നെ തുടങ്ങാന്‍ പോകുന്നത്. 50,000 ചതുരശ്ര അടിയിലായിരിക്കും സൂഖ്. കെ എസ ്ആര്‍ ടി സി സമുച്ചയത്തോട് ചേര്‍ന്ന് 250 കാറുകള്‍ക്കും 600 ഇരു ചക്രവാഹനങ്ങള്‍ക്കും 40 ബസുകള്‍ക്കും പാര്‍ക്കിംഗ് സൗകര്യമുണ്ട്. നാലു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് 3.22 ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കോംപ്ലക്‌സ് തുറന്ന് കൊടുക്കുന്നതോടെ കെറ്റി ഡി എഫ് സിക്ക് 30 വര്‍ഷം കൊണ്ട് ഏകദേശം 257 കോടിയോളം രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
257 കോടിയുടെ കമ്മീഷൻ എത്രയാണെന്ന് മനസിലാക്കുന്നവർക്ക് കച്ചവടത്തിൻ്റെ ആഴം മനസിലാവും. 30 കൊല്ലത്തെ പാട്ടം വീണ്ടും 60 കൊല്ലം കൂടി തുടർന്നു പോകും. പാട്ടത്തിന് നൽകിയ മുല്ലപ്പെരിയാർ പോലും ഒഴിപ്പിക്കാൻ കഴിയാത്ത നാടാണ് നമ്മുടേത്. പിന്നെയാണ് റിയാസിൻെറ ആലിഫ് ബിൽഡേഴ്സ്!
2016ല്‍ ഉദ്ഘാടനം നടന്നെങ്കിലും കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് ഇത് വരെ വ്യാപാരാവശ്യങ്ങള്‍ക്ക് തുറന്നു കൊടുത്തിരുന്നില്ല. നിയമനടപടികളില്‍ തട്ടി ആദ്യത്തെ ടെന്‍ഡര്‍ മുടങ്ങി. 2109ല്‍ നടന്ന മൂന്നാമത്തെ ടെന്‍ഡറിലാണ് ആലിഫ് ബില്‍ഡേഴ്‌സ് കരാര്‍ ഏറ്റെടുക്കുന്നത്. 43 ലക്ഷം രൂപയാണ് വാടക. കെട്ടിട നമ്പര്‍, വെള്ളം, വൈദ്യുതി തുടങ്ങിയവ കിട്ടാന്‍ കാലതാമസം ഉണ്ടായതാണ് കോംപ്ലക്‌സ് തുറക്കുന്നത് ഇത്രയും വൈകിച്ചത്. നാട്ടുകാര്‍ക്കും സര്‍ക്കാരിനും കരാര്‍ കമ്പനിക്കും തലവേദനയായ കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സിന് പക്ഷേ ഇത് വരെ ശാപമോക്ഷമായില്ല .
ഗതാഗതവകുപ്പ് മന്ത്രി ശ്രീ ആന്‍റണിരാജുവിന് നന്ദി പറഞ്ഞ് കൊണ്ടാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് കോഴിക്കോട് കെ എസ് ആർ ടി സി - കെ ടി ഡി എഫ് സി കോംപ്ലക്സിന് ജീവന്‍വെയ്ക്കുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 2007 ലാണ് കോഴിക്കോട് കെഎസ്ആര്‍ടിസി കോംപ്ലക്സ് പണിയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 2016 ല്‍ മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തിയാക്കി കോംപ്ലക്സ് നാടിന് സമര്‍പ്പിച്ചു. മൊത്തം കെട്ടിടം ഏറ്റെടുത്ത് നടത്തുന്നതിന് വേണ്ടി 2015 ല്‍ തന്നെ ടെണ്ടറുകള്‍ വിളിച്ചിരുന്നെങ്കിലും ആരും ഏറ്റെടുക്കാനായി മുന്നോട്ടുവന്നില്ല.
ഇപ്പോൾ രാജുവിനോട് കലിച്ച അതേ റിയാസാണ് മുമ്പ് രാജുവിനെ പൊക്കിയുയർത്തി ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രശ്നം ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജുവുമായി സംസാരിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയും ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. പ്രശ്നം പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തുമെന്ന് മന്ത്രി ഞങ്ങൾക്ക് ഉറപ്പുനല്‍കിയിരുന്നു. കോഴിക്കോട് ജില്ലക്കാകെ ഉണർവ്വ് ഉണ്ടാകുന്ന നീക്കമാണ് മന്ത്രി നടത്തിയിട്ടുള്ളത്. 30 വര്‍ഷത്തേക്ക് ആലിഫ് ബില്‍ഡേര്‍സ് എന്ന കമ്പനിയാണ് ടെണ്ടര്‍ എടുത്തിട്ടുള്ളത്. ബസ് ടെര്‍മിനല്‍ കോംപ്ലക്സില്‍ യാത്രക്കാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട് എന്നും മന്ത്രി റിയാസ് അറിയിച്ചു. എന്നാൽ മധുര മനോഹര സ്വപ്നങ്ങൾക്കൊക്കെ കരിനിഴൽ വീഴ്ത്തി കൊണ്ടാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്.
ചെന്നൈ ഐഐടി നിർദ്ദേശിക്കുന്ന ഏജൻസിയെ കൊണ്ട് തന്നെ കോഴിക്കോട് ബസ് സ്റ്റാന്റിന്റെ ബലക്ഷയം പരിഹരിക്കാൻ നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അന്ന് പറഞ്ഞു. ബസ് സ്റ്റാൻഡ് സമുച്ചയ നിർമ്മാണ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ സർക്കാരിൻറെ കാലത്ത് തന്നെ അന്വേഷണത്തിന് ഉത്തരവായതാണ്. ബലപ്പെടുത്തുന്നതിൻറെ ഭാഗമായി ബസ് സ്റ്റാൻഡ് മാറ്റാൻ കെഎസ്ആർടിസി സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. ഈ ബസ്റ്റാൻഡ് നിർമ്മാണം മുഴുവൻ നടന്നത് യുഡിഎഫ് കാലത്താണ്. ബലക്ഷയം പരിഹരിക്കാനുള്ള ചെലവുകൾ കെടിഡിഎഫ്സി വഹിക്കേണ്ടി വരും. ഐഐടി റിപ്പോർട്ട് കൂടി വന്ന പശ്ചാത്തലത്തിൽ വിജിലൻസ് അന്വേഷണത്തിന് ഗൗരവം വർദ്ധിക്കുമെന്നും മന്ത്രി അന്ന് പറഞ്ഞു.എന്നാൽ റിയാസ് കലിച്ചതോടെ എങ്ങനെയെങ്കിലും പാപഭാരം തൻ്റെ തലയിൽ നിന്നും ഒഴിവാക്കാനാണ് മന്ത്രി രാജു ശ്രമിച്ചത്.
അണ്ടർഗ്രൗണ്ടിലെ രണ്ട് നിലകളിലെ തൂണുകളിൽ രൂപകൽപ്പനയിലടക്കം പിഴവുണ്ടെന്നാണ് മദ്രാസ് ഐഐഐടി വിദഗ്ധ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പ്ലാനും ഡിസൈനും നിർമ്മാതാക്കൾ നൽകാത്തതിനാൽ, ഓരോ തൂണിലും ആധുനിക പരിശോധനയാണ് നടത്തിയത്. 18 മാസം നീണ്ട വിദഗ്ധ പരിശോധനയാണ് നടത്തിയത്. അപാകതയുടെ ഗൗരവം കണക്കിലെടുത്ത് ഐഐടി മേൽനോട്ടത്തിൽ തന്നെ കെട്ടിടം ബലപ്പെടുത്താനാണ് സർക്കാർ തീരുമാനം. ആദ്യപടിയായി വിളളൽ കണ്ടെത്തിയ തൂണുകൾക്ക് ചുറ്റും കൂടുതൽ കമ്പികൾ വച്ച് കോൺക്രീറ്റ് ചെയ്യും. തുടർന്നാവും മറ്റ് അപാകതകൾ പരിഹരിക്കുക. കെട്ടിടനിർമ്മാണത്തിന് ചെലവിട്ടതിന്റെ നാലിലൊന്ന് തുക ബലപ്പെടുത്താൻ വേണ്ടിവരുമെന്നാണ് കണക്ക്.
ഐഐടി റിപ്പോർട്ട് വരുമെന്നറിഞ്ഞിട്ടും അതിന് മുന്നേ തിരക്കിട്ട് കെട്ടിടോദ്ഘാടനം നടത്തിയതും ദുരൂഹമെന്ന് ആരോപണമുണ്ട്. കെട്ടിടം പാട്ടത്തിന് നൽകിയതും ദുരുഹം തന്നെയാണ്.
അതേസമയം കെട്ടിടം പൂർണമായി ഉപയോഗ ശൂന്യമെന്ന് പറയാനാകില്ലെന്നാണ് കേരള ട്രാൻസ്പോർട് ഡവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ വിശദീകരണം. 20 ശതമാനത്തിൽ താഴെ മാത്രമേ അപാകത കണ്ടെത്തിയിട്ടുളളൂവെന്നും കെടിഡിഎഫ്സി വിശദീകരിക്കുന്നു.
ഏതായാലും ടെർമിനൽ നന്നാക്കാൻ ഊരാളുങ്കൽ വരുമോ എന്ന് കാത്തിരുന്നാൽ മതിയാകും.
രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ ഗമണ്ടൻ അഴിമതി ടി.പി.ചന്ദ്രശേഖരൻ കേസിൻെറ പ്രത്യുപകാരമായാണ് പിണറായി സർക്കാർ ഒതുക്കിയത്.
ഉമ്മൻ ചാണ്ടി സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതിസ്ഥാനത്തുള്ള കോടി കണക്കിന് രൂപയുടെ അഴിമതിയാണ് ടി.പി.
കൊലക്കേസ് ഒതുക്കി കൊടുത്ത തിരുവഞ്ചൂരിന് വേണ്ടി പിണറായി സർക്കാർ
തൊണ്ട തൊടാതെ വിഴുങ്ങിയത്.
74.63 കോടി മുടക്കി നിർമ്മിച്ച കോഴിക്കോട് മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ടെർമിനലിലെ നിർമ്മാണ അഴിമതിയാണ് മുക്കിയത്.തിരുവഞ്ചൂർ രാധാക്യഷ്ണൻെറ കാലത്താണ് അഴിമതി നടന്നത്.
ടെർമിനൽ ഇനിയും ഉപയോഗിക്കണമെങ്കിൽ 30 കോടി രൂപകൂടി മുടക്കണം. 10 നിലയുള്ള ഇരട്ട ടെർമിനലിന്റെ ബലക്ഷയം പരിഹരിക്കാതെ അവിടെ ബസ് സർവീസ് പോലും നടത്താൻ കഴിയില്ലെന്നാണ് ചെന്നൈ ഐ.ഐ.ടി. സംഘത്തിന്റെ പഠനറിപ്പോർട്ട്.
ആവശ്യത്തിന് കമ്പി ഉപയോഗിക്കാതെയാണ് 20 ശതമാനം തൂണുകളും നിർമിച്ചത്.
കൊച്ചിയിലെ പാലാരിവട്ടം പാലത്തിന്റെ ഗതി ടെർമിനലിന് വരുമോയെന്ന ആശങ്കയാണ് ഇതിനകം ഉയർന്നിരിക്കുന്നത്.
ടെർമിനൽ നിർമാണത്തിലെ അപാകതയെകുറിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിർമാണത്തിന് മേൽനോട്ടംവഹിച്ച ചീഫ് എൻജിനിയറെയും രൂപകല്പനചെയ്ത ആർക്കിടെക്ടിനെയും അന്വേഷണപരിധിയിൽ കൊണ്ടുവരാൻ ഗതാഗതമന്ത്രി ആന്റണി രാജു നിർദേശം നൽകി. പാലാരിവട്ടം പാലം നിർമ്മിച്ച മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കിയെങ്കിലും കോഴിക്കോട്ടെ പാലാരിവട്ടത്തിൽ നിന്നും ഗതാഗത മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെ ഒഴിവാക്കി.
2015-ൽ ഉദ്ഘാടനംചെയ്ത ടെർമിനൽ 17 കോടിയുടെ നിക്ഷേപത്തിനും പ്രതിമാസം 43 ലക്ഷം വാടകയ്ക്കുമായി അലിഫ് ബിൽഡേഴ്സിന് കൈമാറിയത്.
കെട്ടിടം ബലപ്പെടുത്തി ഉപയോഗ യോഗ്യമാക്കുന്നതു വരെ വാടക ലഭിക്കില്ല.
ഷോപ്പിങ് കോംപ്ലക്സ് ലേലത്തിൽ നൽകി വരുമാനമുണ്ടാക്കാനുള്ള പദ്ധതിക്കും തിരിച്ചടിയായിരിക്കുകയാണ്. അലിഫ് ബിൽഡേഴ്സിൽനിന്ന് വാങ്ങിയ 17 കോടിക്കുപുറമേ 13 കോടികൂടി കെട്ടിടം ബലപ്പെടുത്താൻ കെ.ടി.ഡി.എഫ്.സി. മുടക്കണം. നിക്ഷേപവും സ്റ്റാമ്പ് ഡ്യൂട്ടിയും ഉൾപ്പെടെ 21 കോടി മുടക്കിയ കമ്പനിയും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ഘടനയിൽ ചില മാറ്റങ്ങൾ വരുത്തി ആകർഷകമാക്കാൻ അലിഫ് ഒരു ആർക്കിടെക്റ്റിനെ നിയോഗിച്ചിരുന്നു.
ബലപ്പെടുത്തൽ കഴിഞ്ഞശേഷമേ അവർക്കും നവീകരണം തുടങ്ങാൻ കഴിയുള്ളൂ. തൂണുകൾക്ക് ചുറ്റും കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. അപ്പോൾ തൂണുകൾക്ക് വീതി കൂടും. ഇത് ഭാവിയിൽ ബസ് സർവീസിന്റെ സൗകര്യത്തെ ബാധിക്കുമെന്ന് കെ.എസ്.ആർ.ടി.സി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ പറഞ്ഞു.
ടെർമിനൽ രൂപകല്പന ചെയ്തതുതന്നെ ബസ് സർവീസിന് പ്രാധാന്യം നൽകാതെയാണ്. അതിനുപുറമേയാണ് നിർമാണത്തിൽ വ്യാപകക്രമക്കേടുണ്ടെന്ന കണ്ടെത്തൽ.
തിരുവഞ്ചൂർ മന്ത്രിയായിരുന്ന കാലത്ത് നിർമ്മാണം നടത്തിയതു കൊണ്ടു മാത്രമാണ് മന്ത്രിയെ പ്രതിയാക്കാതെ കേസെടുത്തത്. ടി.പി.ചന്ദ്രശേഖരൻ വധകേസ് ഇടതുപക്ഷത്തിന് അനുകൂലമാക്കി നൽകിയതിൽ തിരുവഞ്ചൂർ നടത്തിയ ശ്രമങ്ങൾ ചരിത്രമാണ്.
https://www.facebook.com/Malayalivartha


























