പത്തനാപുരത്ത് ജോലിക്ക് പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം: രണ്ട് യുവാക്കൾക്ക് പരിക്ക്

പത്തനാപുരത്ത് കാട്ടുപന്നിയുടെ ആക്രമണം. കാട്ടുപന്നിയുടെ ആക്രമണത്തേൻ തുടർന്ന് രണ്ട് യുവാക്കൾക്ക് പരിക്ക്. സംഭവത്തിൽ മാങ്കോട് ഒരിപ്പുറം സാഹിബ് ഹൗസിൽ ഷമീർ (37), വാഴത്തോട്ടം സുരേഷ് ഭവനിൽ സുരേഷ് (36) എന്നിവർക്കാണ് പരിക്കേറ്റത്.
അതേസമയം ഇന്ന് രാവിലെ എട്ടോടെ മാങ്കോട് കടശേരി റോഡിൽ ചെറപ്പാട് എന്ന സ്ഥലത്ത് വച്ചാണ് സംഭവം നടന്നത്. തുടർന്ന് ഒറ്റയാൻ പന്നി യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഇതോടെ കൈകാലുകൾക്കുൾപ്പെടെ ശരീരമാസകലം മാരകമായി ഷമീറിന് മുറിവേറ്റു.
ആക്രമണത്തിൽ സുരേഷിനും മുറിവുകളുണ്ട്. വാഹനത്തിനും കേടുപാട് സംഭവിച്ചു. പിന്നാലെ രണ്ട് പേരും പത്തനാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മാത്രമല്ല ഇരുവരും കെട്ടിട നിർമാണ തൊഴിലാളികളാണ്. ഹുഡറന്ന് രാവിലെ ഇരുചക്ര വാഹനത്തിൽ ജോലി സ്ഥലമായ കടശേരിയിലേക്ക് പോകും വഴിയാണ് ഒറ്റയാൻ പന്നിയുടെ ആക്രമണം ഉണ്ടായത്.
https://www.facebook.com/Malayalivartha


























