പോലീസുകാരന്റെ മകളെ പ്രണയിച്ചതിന്റെ പേരിൽ പോലീസ് സ്റ്റേഷനിൽ കയറ്റി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണി: വിവരമറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച് പെൺകുട്ടി: മണിക്കൂറുകൾക്ക് ശേഷം തിരികെ വീട്ടിലെത്തിയ യുവാവ് ജീവനൊടുക്കി: കളളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിലാണ് 22കാരൻ ജീവനൊടുക്കിയതെന്ന് കുടുംബം....

ചവറയിൽ യുവാവ് ആത്മഹത്യ ചെയ്തത് പോലീസിന്റെ ഭീഷണിയെ തുടർന്നെന്ന് കുടുംബം. ചവറ അറക്കൽ സ്വദേശി 22കാരനായ അശ്വന്ത് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ചവറ പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്. കളളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇതിനെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിലുമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളുമായി അശ്വന്ത് പ്രണയത്തിലായിരുന്നു.
ഈ ബന്ധത്തിൽ നിന്നും പിന്മാറാൻ പെൺകുട്ടിയെ വീട്ടുകാർ നിർബന്ധിച്ചിരുന്നു. എന്നാൽ പെൺകുട്ടി അതിന് വഴങ്ങാതെ വന്നതോടെ ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം ചവറ സിഐ അശ്വന്തിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഏഴരയോടെ ചവറ സ്റ്റേഷനിൽ എത്തിയ അശ്വന്തിന്റെ ഫോൺ ഉന്നത ഉദ്യോഗസ്ഥനും സിഐയും പിടിച്ചുവെച്ചു. ബന്ധത്തിൽ നിന്ന് പിൻമാറണമെന്നും അല്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് ചവറ സിഐ ഭീഷണിപ്പെടുത്തിയെന്നാണ് അശ്വന്തിന്റെ സഹോദരൻ പറഞ്ഞത്. മണിക്കൂറുകൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ അശ്വന്തിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അശ്വന്ത് സ്റ്റേഷനിലായിരുന്ന സമയത്ത് ഉന്നത ഉദ്യോഗസ്ഥന്റെ മകളായ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്ന് കുടുംബം പറഞ്ഞു. ഈ വിവരം അറിഞ്ഞ് ഉദ്യോഗസ്ഥൻ ചവറ സ്‌റ്റേഷനിൽ നിന്ന് മടങ്ങി. ഇതിന് ശേഷമാണ് സിഐ പോക്‌സോ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇതിനു മുമ്പും യുവാവിനെ പെൺകുട്ടിയുടെ പിതാവ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സഹോദരൻ പറഞ്ഞു. അശ്വന്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
വെള്ളിയാഴ്ച രാവിലെയാണ് അശ്വന്തിനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ചവറ സ്വദേശിയായ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകളുമായി സൗഹൃദത്തിലായിരുന്നതിന്റെ പേരില്‍ അശ്വന്തിനെതിരേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ചവറ പോലീസ് അശ്വന്തിനെ വ്യാഴാഴ്ച സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം സ്റ്റേഷനിലെത്തിയ അശ്വന്തിന്റെ ഫോണ്‍ സ്റ്റേഷനില്‍ പിടിച്ച് വയ്ക്കുകയായിരുന്നു.
മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന്റെ വിഷമത്തില്‍ അശ്വന്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചില്ലെങ്കില്‍ പോക്‌സോ അടക്കമുള്ള കേസുകളില്‍പ്പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി അശ്വന്ത് പറഞ്ഞിരുന്നെന്നു ബന്ധുക്കള്‍ അറിയിച്ചു. ഉന്നത പോലീസുദ്യോഗസ്ഥരെത്തി ചര്‍ച്ച നടത്തി അന്വേഷണം നടത്താമെന്ന ഉറപ്പിന്മേല്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.
സംഭവമറിഞ്ഞ് ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എ., മുന്‍മന്ത്രി ഷിബു ബേബിജോണ്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് അശ്വന്തിനെ വിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കുകമാത്രമാണ് ചെയ്തതെന്ന് ചവറ പോലീസ് പറഞ്ഞു. മാനസികമായോ ശാരീരികമായോ യുവാവിനെ വേദനിപ്പിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























