കണ്ണീരടക്കാനാവാതെ.... നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച മുന്‍പു നാട്ടില്‍നിന്നു മടങ്ങിയ സൈനികന്‍ കശ്മീരിലെ ലഡാക്കില്‍ മരിച്ചു.... യുവാവിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ നിലവിളിച്ച് വീട്ടുകാര്‍

കണ്ണീരടക്കാനാവാതെ.... നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച മുന്‍പു നാട്ടില്‍നിന്നു മടങ്ങിയ സൈനികന്‍ കശ്മീരിലെ ലഡാക്കില്‍ മരിച്ചു....ആര്‍മി പോസ്റ്റല്‍ സര്‍വീസിലെ ശിപായി കീഴുപറമ്പ് കുനിയില്‍ കോലോത്തുംതൊടി നുഫൈല്‍ (27)ആണു മരിച്ചത്.
ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നു മരിച്ചതായാണു ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്. മൃതദേഹം നാട്ടിലെത്തിക്കും. എട്ട് വര്‍ഷമായി സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന നുഫൈല്‍ രണ്ടു വര്‍ഷമായി കശ്മീരിലാണുള്ളത്. ഡിസംബര്‍ അവസാനം നാട്ടിലെത്തിയിട്ടുണ്ടായിരുന്നു. ഈ മാസം 2ന് മുക്കം കുളങ്ങര സ്വദേശിനിയുമായി നിക്കാഹ് കഴിഞ്ഞ് 22ന് ആണു മടങ്ങിയത്.
വ്യാഴം രാവിലെ 10.30നു പ്രതിശ്രുത വധുവിനെ വിളിച്ചിരുന്നു. രാത്രി ഒന്‍പതരയോടെയാണു മരിച്ചതായി വിവരം ലഭിച്ചത്. പിതാവ് മുഹമ്മദ് കുഞ്ഞാന്‍ നേരത്തേ മരിച്ചു. ഉമ്മ ആമിനയും സഹോദരിയുമാണ് കുനിയിലെ വീട്ടിലുള്ളത്. അസം, മേഘാലയ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ടായിരുന്നു. കോയമ്പത്തൂരിലേക്കു സ്ഥലം മാറ്റം പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതവിയോഗം.
https://www.facebook.com/Malayalivartha


























