സ്വര്‍ണ്ണം അറുപത്തയ്യായിരത്തിലേയ്ക്ക് നിലവിളിയുമായി സ്വര്‍ണ്ണവ്യാപാരികള്‍ കേന്ദ്രത്തിലേയ്ക്ക് : കച്ചവടം പാളിസാകും.

സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ചു മുന്നേറിയതോടെ ആഭരണവിപണിയില്‍ കച്ചവടം കുത്തനെ കുറഞ്ഞതായി കച്ചവടക്കാര്‍ പറയുന്നു. അതേസമയം ഉയര്‍ന്ന വില ലഭിക്കുമെന്നതിനാല്‍ പഴയ സ്വര്‍ണം മാറ്റിവാങ്ങാനെത്തുന്നവരുടെ എണ്ണം കൂടിയിട്ടുമുണ്ട്. രണ്ട് പവന്‍ പൊന്നു വാങ്ങാന്‍ ഒരു ലക്ഷം രൂപയ്ക്കടുത്തു ചെലവു വരുമെന്നതിനാല്‍ വിവാഹപ്പാര്‍ട്ടികള്‍ പോലും വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവു ഗണ്യമായി കുറച്ചിട്ടുണ്ട്. ചടങ്ങുകള്‍ക്കും മറ്റുമായി സ്വര്‍ണം വാങ്ങുന്നവരും പഴയ സ്വര്‍ണം മാറ്റി വാങ്ങുകയാണു ചെയ്യുന്നതെന്നും വ്യാപാരികള്‍ പറയുന്നു.
സ്വര്‍ണവില പവന് 42480 രൂപ എത്തിയതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഏതാണ്ട് 46000 രൂപയോളം ഉപയോക്താക്കള്‍ നല്‍കണം. 5 ശതമാനം പണിക്കൂലിയില്‍ ഒരു പവന്റെ ആഭരണം വാങ്ങാനുള്ള നിരക്കാണിത്. 2124 രൂപയാണ് നിലവിലെ വിലയില്‍ 5 ശതമാനം പണിക്കൂലി. പണിക്കൂലി കൂടി ഉള്‍പ്പെട്ട തുകയുടെ 3 ശതമാനം ജിഎസ്ടിയുമുണ്ട്. ഇത്തരത്തില്‍ 42160 രൂപ പവനു വിലയുള്ളപ്പോള്‍ 1338 രൂപയാണ് ജിഎസ്ടി. ഇങ്ങനെ ആഭരണത്തിന്റെ വില 45942 രൂപയാകും.പണിക്കൂലി കൂടുന്നതിനനുസരിച്ച് വില ഉയരും. ഡിസൈനര്‍ ആഭരണങ്ങള്‍, ആന്റിക് ആഭരണങ്ങള്‍, വൈറ്റ് ഗോള്‍ഡ്, റോസ് ഗോള്‍ഡ് തുടങ്ങിയവ ചേര്‍ന്നുള്ള ആഭരണങ്ങള്‍, സിംഗപ്പൂര്‍ ഡിസൈനര്‍ ആഭരണങ്ങള്‍ തുടങ്ങിയവയൊക്കെയാണു തിരഞ്ഞെടുക്കുന്നതെങ്കില്‍ ഒരു പവന്റെ ആഭരണം വാങ്ങാന്‍ 50,000 രൂപ മതിയാകാതെ വരും.
കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വര്‍ണവില തുടര്‍ച്ചയായി ഉയരുകയാണ്. വിലയില്‍ ചെറിയ തോതിലുള്ള തിരുത്തലുകളുണ്ടാകുന്നുണ്ടെങ്കിലും കാര്യമായ ഇടിവുകള്‍ സംഭവിക്കുന്നില്ല. അതിനാല്‍ സമീപഭാവിയില്‍ത്തന്നെ സ്വര്‍ണവിലയില്‍ ഇടിവുണ്ടായേക്കാമെന്നു പ്രതീക്ഷിക്കുന്ന സാമ്പത്തിക വിദഗ്ധരുണ്ട്. അതേസമയം വിലയില്‍ കാര്യമായ കുറവുണ്ടാകില്ലെന്ന സൂചനകളും വിപണിയില്‍ നിന്നു ലഭിക്കുന്നുള്ളതിനാല്‍ കേന്ദ്ര ബജറ്റില്‍ നികുതി കുറയ്ക്കുമെന്നും അതുവഴി വില കുറയുമെന്നും പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. നിലവില്‍ 12.5 ശതമാനമാണ് സ്വര്‍ണം ഇറക്കുമതിക്കുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ.
കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു കഴിഞ്ഞ സ്വര്‍ണ്ണത്തിന് കഴിഞ്ഞ വര്‍ഷം തീരുവ വര്‍ധിപ്പിച്ചത്. ഇതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം ഇറക്കുമതി 706 ടണ്ണായി കുറഞ്ഞു. മുന്‍വര്‍ഷം 1068 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തിരുന്നു. കള്ളക്കടത്തു കുറയ്ക്കാനായാണ് നികുതി വര്‍ധിപ്പിച്ചതെങ്കിലും കാര്യമായ കുറവുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏതാണ്ട് 200 ടണ്‍ സ്വര്‍ണമെങ്കിലും കള്ളക്കടത്തായി രാജ്യത്തെത്തിയിട്ടുണ്ട്. 3 ശതമാനം ജിഎസ്ടി കൂടിയാകുമ്പോള്‍ 18 ശതമാനം നികുതി നല്‍കി വേണം ഇറക്കുമതി ചെയ്യാന്‍. കിലോഗ്രാമിന് 8 ലക്ഷത്തോളം രൂപ നികുതിയാകും. കള്ളക്കടത്തു കൂടാനുള്ള കാരണമിതാണ്. നികുതി കുറയ്ക്കണമെന്ന് പതിവു പോലെ വാണിജ്യ മന്ത്രാലയവും വ്യാപാരി സമൂഹവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി വര്‍ധനകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കാത്തതിനാല്‍ വീണ്ടും 10 ശതമാനത്തിലേക്കോ, 7.5 ശതമാന്തതിലേക്കോ തീരുവ കുറയ്ക്കാനുള്ള തീരുമാനം ഒരു പക്ഷേ, ധനമന്ത്രി സ്വീകരിച്ചേക്കും. അങ്ങനെയെങ്കില്‍ സ്വര്‍ണവിലയില്‍ ആനുപാതിക കുറവുണ്ടാകും.ഈ പ്രതീക്ഷയിലാണ് സ്വര്‍ണ്ണ വ്യാപാരികള്‍.
ആഭരണ കയറ്റുമതി കഴിഞ്ഞ മാസം രണ്ട് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞു. കയറ്റുമതി കൂടാനും നികുതി കുറയ്‌ക്കേണ്ടതുണ്ട്. രൂപയുടെ മൂല്യം മെച്ചപ്പെട്ടാലും സ്വര്‍ണവിലയില്‍ ചെറിയ തോതില്‍ കുറവുണ്ടാകും. രാജ്യാന്തര വിപണിയില്‍ ചെറിയ തോതിലുള്ള തിരുത്തലുകളുണ്ടാകുകയും നികുതിയിളവു ലഭിക്കുകയും ചെയ്താല്‍ വില ഏതാണ്ട് പവന് 40000 രൂപയിലേക്കെത്തിയേക്കും.
മാന്ദ്യ സാധ്യത നിലനില്‍ക്കുന്നതും യുദ്ധം തുടരുന്നതും പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാത്തതുമെല്ലാം സ്വര്‍ണവില ഉടനെങ്ങും കുറയില്ലെന്ന സൂചനയാണു നല്‍കുന്നത്. ദേശീയ ബുള്യന്‍ വിപണിയില്‍ 10 ഗ്രാമിന്റെ വില ഈ വര്‍ഷം തന്നെ 60000-65000 നിലവാരത്തിലേക്കെത്തുമെന്നും പ്രവചനങ്ങളുണ്ട്.
1923 ല്‍ 13 രൂപ 75 പൈസയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കറന്‍സിയുടെ മൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ അന്നും മൂല്യമേറിയ ഉല്‍പന്നം തന്നെ. ഏതാണ്ട് ഒരു നൂറ്റാണ്ടാകുമ്പോള്‍ പൊന്നിനു വില പവന് 42,160 രൂപ. 8 വര്‍ഷം മുന്‍പ് 18720 രൂപയായിരുന്ന സ്വര്‍ണമാണ് ഇപ്പോള്‍ 42,480 രൂപ വരെ എത്തിയത്. രാജ്യാന്തര വിപണിയിലുണ്ടായ ലാഭമെടുപ്പു മൂലം വില 42,000 രൂപയിലേക്കു വീണ്ടുമെത്തിയെങ്കിലും വില ഇനിയും ഉയരാനുള്ള സാധ്യതകളാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ 50 വര്‍ഷത്തില്‍ ലോകത്തില്‍ ഏറ്റവും അധികം വിലക്കയറ്റം ഉണ്ടായ വസ്തുക്കളില്‍ പ്രധാനപ്പെട്ടതാണു സ്വര്‍ണം. 1973ല്‍ കേരളത്തില്‍ ഒരു പവന്റെ വില 220 രൂപയായിരുന്നു.
കല്യാണത്തിനും നിക്ഷേപത്തിനും നല്ല സമ്പാദ്യമായി കരുതി പോരുന്ന സ്വര്‍ണ്ണം കൈപൊള്ളിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്കാണെത്തുന്നത്. വസ്തുവിന് വില കുറഞ്ഞതും സാമ്പത്തിക ഇടപാടുകളില്‍ നിയന്ത്രണങ്ങള്‍ വന്നതോടെയുമാണ് പണമുള്ളവര്‍ സ്വര്‍ണ്ണം വാങ്ങി കൂട്ടിയത്. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണ്ണം വാങ്ങിയവര്‍ക്കാകട്ടെ മറ്റെന്തില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ ലാഭമാണ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha


























