തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....

കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്‌ചയിൽ നിന്നാണ് തെരച്ചിൽ സംഘം മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയായിരുന്നു.
അതേസമയം പാലക്കാട് നിന്ന് വിനോദസഞ്ചാരത്തിയതായിരുന്നു. പാലക്കാട് കടമ്പഴിപുറം സ്വദേശി രമേശിന്റെ മകൾ ശ്രീനന്ദ(15)യെയാണ് കാണാതായത്. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു. 40ഓളം കുടുംബാംഗങ്ങൾക്കൊപ്പമാണ് ശ്രീനന്ദ എത്തിയത്.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. വൈകിട്ട് 5.30ഓടെയാണ് ശ്രീനന്ദയെ കാണാതായത്.
പത്താം ക്ലാസ് വിദ്യാർഥിനിയായ ശ്രീനന്ദയും കുടുംബവും ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെളച്ചാട്ടം കാണാനെത്തിയതായിരുന്നു. വിവരമറിഞ്ഞയുടനെ കുടുംബാംഗങ്ങളും വനംജീവനക്കാരും പോലീസും തിരച്ചിൽ തുടങ്ങി. തെർമൽ ട്രോണുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാൻ കഴിഞ്ഞിരുന്നില്ല.
"
https://www.facebook.com/Malayalivartha


























