സൗഹൃദം പ്രണയത്തിലേക്കും തുടർന്ന് വിവാഹത്തിലേക്കും, ജൂനിറ്റ ഇനി രമിത്തിൻ്റെ സ്വന്തം, രമേശ് ചെന്നിത്തലയുടെ ഇളയമകൻ വിവാഹിതനായി

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഇളയ മകന്‍ രമിത്ത് ചെന്നിത്തല വിവാഹിതനായി. ബഹ്റൈനിൽ താമസമാക്കിയ ജോൺ കോശി- ഷൈനി ജോൺ ദമ്പതികളുടെ മൂത്തമകൾ ജൂനിറ്റയാണ് വധു. ഇരുവരും തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജിലാണ് പഠിച്ചത്. പഠനകാലത്തെ സൗഹൃദം പ്രണയത്തിലേക്കും തുടർന്നു വിവാഹത്തിലേക്കും എത്തുകയായിരുന്നു.
തിരുവനന്തപുരത്ത് നടന്ന വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ കുടുംബ സമേതം പങ്കെടുത്തു. ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വ്യവസായ, സിനിമാ രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ വധൂ വരന്മാര്‍ക്ക് ആശംസ നേരാനെത്തി.
ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി കമ്മീഷണറാണ് രമിത്ത്. ബഹ്‌റൈനില്‍ കിംസ് ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ഐടി വിഭാഗത്തിലാണ് ജൂനീറ്റ ജോലി ചെയ്യുന്നത്. കഴിഞ്ഞ ഡിസംബറിലാണ് രമിത്തിൻ്റെയും ജൂനിറ്റയുടെയും വിവാഹനിശ്ചയം നടന്നത്.
https://www.facebook.com/Malayalivartha


























