പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 19കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 19കാരന്‍ അറസ്റ്റില്‍. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് യുവാവ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. തമിഴ്‌നാട് വില്ലുപുരം തിരുവണ്ണനല്ലൂര്‍ ചന്ദ്രു എന്ന 19കാരനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവയില്‍ താമസിക്കുന്ന പതിനാറുകാരിയെയാണ് പീഡിപ്പിച്ചത്. സെപ്റ്റംബറിലാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ ചന്ദ്രു എന്നയാളാണ് തട്ടിക്കൊണ്ടുപോയതെന്ന് തെളിഞ്ഞു.
യുവാവിന്റെ വീട്ടുകാരുടെ ഒത്താശയോടെ പെണ്‍കുട്ടിയുമായി പലസ്ഥലങ്ങളിലായി മാറിത്താമസിച്ചു. ഇയാള്‍ മൊബൈല്‍ ഫോണും ഉപയോഗിച്ചിരുന്നില്ല. തുടര്‍ന്ന്, പൊലീസ് തമിഴ്‌നാട്ടില്‍ ക്യാമ്ബ് ചെയ്ത് ചന്ദ്രുവിന്റെ അച്ഛനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തഞ്ചാവൂരിലെ ഉള്‍ഗ്രാമത്തില്‍നിന്ന് പ്രതിയെ പിടികൂടിയത്. ഒപ്പം പെണ്‍കുട്ടിയും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സമാനരീതിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇടുക്കിയില്‍ 22കാരനായ യുവാവ് അറസ്റ്റിലായി. ഇടുക്കി കഞ്ഞിക്കുഴി പുറന്തോട്ടത്തില്‍ സെര്‍ഫിന്‍ വില്‍ഫ്രഡ് എന്ന 22കാരനെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. കടുത്തുരുത്തി പൊലീസ് ഇടുക്കിയില്‍ നിന്നും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്കെതിരെ കടുത്തുരുത്തി സ്‌റ്റേഷനില്‍ മറ്റൊരു പോക്‌സോ കേസ് കൂടി നിലവിലുണ്ട്.
https://www.facebook.com/Malayalivartha


























