കുട്ടിയോട് ക്രൂരമായി പെരുമാറിയ ഓട്ടോ ഡ്രൈവറോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

അഞ്ചു വയസ്സുള്ള കുട്ടിയോട് ക്രൂരമായി പെരുമാറിയ ഓട്ടോ ഡ്രൈവറോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം. സ്‌കൂളിലേയ്ക്ക് പോകുന്നതിനിടെ വിദ്യാര്‍ത്ഥി പുറത്തേയ്ക്ക് തുപ്പിയത് അബദ്ധത്തില്‍ ഓട്ടോയ്ക്കുള്ളില്‍ വീണു. ഇത് മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ച് ഷര്‍ട്ട് അഴിപ്പിച്ച് അഞ്ച് വയസുകാരനെ കൊണ്ട് തുടപ്പിച്ചിരിക്കുകയാണ് ഓട്ടോ ഡ്രൈവര്‍.
കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം. അഞ്ചു വയസ്സുള്ള കുട്ടിയോട് ക്രൂരമായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ വിചിത്രനോട് സ്‌റ്റേഷനില്‍ ഹാജരവാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. ചൈല്‍ഡ് ലൈനോട് കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് ആവശ്യപ്പെടും. ഇതിന് ശേഷം സംഭവത്തില്‍ സ്വമേധയ കേസ് എടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കുട്ടിയുടെ ഉമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. ഓട്ടോറിക്ഷയില്‍ തുപ്പിയതിന് കുട്ടിയെ വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ചെന്നാണ് പരാതി. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷന്‍ ഇടപെട്ടത്.
സ്‌കൂളിലേയ്ക്ക് പോകുന്നതിനിടെ വിദ്യാര്‍ത്ഥി പുറത്തേയ്ക്ക് തുപ്പിയത് അബദ്ധത്തില്‍ ഓട്ടോയ്ക്കുള്ളില്‍ തന്നെ വീണതോടെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ച് ഷര്‍ട്ട് അഴിപ്പിച്ച് അഞ്ച് വയസുകാരനെ കൊണ്ട് തുടപ്പിച്ചതായി പരാതി. കോഴിക്കോട് അഴിയൂരിലാണ് സംഭവം.
ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഓട്ടോ ഡ്രൈവറുടെ ക്രൂരത പുറം ലോകമറിഞ്ഞത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ഇത് ചോദ്യം ചെയ്ത കുട്ടിയുടെ മാതാവിനോട് ഇയാള്‍ തട്ടിക്കയറുകയും ചെയ്തു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചോമ്പാല പൊലീസിനോട് നിര്‍ദ്ദേശവും നല്‍കി.
https://www.facebook.com/Malayalivartha


























