Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

മലക്കം മറിഞ്ഞ് തരൂർ ബിജെപിയിലേക്ക് ? അനിൽ ഒറ്റയ്ക്കല്ല! തരൂരും ഇനി കേന്ദ്രമന്ത്രി?

28 JANUARY 2023 10:32 PM IST
മലയാളി വാര്‍ത്ത

കോൺഗ്രസ്‌ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച്‌ എ.കെ. ആന്റണിയുടെ മകൻ അനിൽ കെ.ആന്റണി രംഗത്തു വന്നത്‌ അപ്രതീക്ഷിതമായിട്ടല്ല എന്ന വിലയിരുത്തലാണ് രാഷ്‌ട്രീയ നിരീക്ഷകർക്കുള്ളത്. ബി.ജെ.പി. നേതൃത്വവുമായി കുറച്ചു നാളായി അനിലിന്‌ അടുത്ത ബന്ധമുണ്ട്‌. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി കേരളത്തിൽ മാറ്റങ്ങൾ വേണമെന്ന്‌ ആഗ്രഹിക്കുന്ന ബി.ജെ.പി. അനിലിനെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ്‌.

ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി പ്രഫഷണലുകളെ പാർട്ടിയിലേക്ക്‌ അടുപ്പിക്കാൻ ബി.ജെ.പി. ശ്രമം നടത്തുന്നുണ്ട്‌. ഈ നീക്കത്തിൽ അനിലിന്‌ ഏറെ സഹായിക്കാനാവുമെന്നാണ്‌ ബി.ജെ.പിയുടെ വിലയിരുത്തൽ. കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗത്തിന്റെ മകനെതന്നെ ലഭിച്ചാൽ, ദേശീയ തലത്തിലും ബി.ജെ.പിക്കു വലിയ നേട്ടമാണ്‌.

ഉയർന്ന സ്‌ഥാനം നൽകാൻ അവർ തയാറുമാണ്‌. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്‌ ഷാ എന്നിവരുമായി സി.ബി.സി.ഐ. പ്രസിഡന്റ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബി.ജെ.പി. നേതൃത്വവുമായി സഹകരിക്കാൻ എല്ലാ പിന്തുണയും അദ്ദേഹം വാഗ്‌ദാനം ചെയ്‌തിരുന്നു. ഈ സന്ദർശനവും അനിലിന്റെ നിലപാടുകളും കൂട്ടിവായിക്കുന്നവരുണ്ട്‌.

ബി.ബി.സിയുടെ ഡോക്യുമെന്ററിയെ എതിർത്തതിലൂടെ കോൺഗ്രസ്സിൽ നിന്ന്‌ രൂക്ഷ വിമർശനം നേരിടേണ്ടിവന്നതോടെ പാർട്ടിയിൽ നിന്നു രാജിവച്ച അനിൽ ഉടനേ വേറെ പാർട്ടിയിലേക്കില്ലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും ബി.ജെ.പി. പ്രതീക്ഷയിലാണ്‌. ശശി തരൂരിനെതിരായ പാർട്ടി നിലപാടോടെയാണു അനിൽ കോൺഗ്രസിൽ നിന്നും അകന്നത്‌. അതിനു പിന്നാലെ തരൂരും രം​ഗത്ത് വന്നിട്ടുണ്ട്.

ഇന്ത്യ, ദ്‌ മോദി ക്വസ്‌റ്റ്യൻ എന്ന വിവാദ ബി.ബി.സി. ഡോക്യുമെന്ററിയുടെ കാര്യത്തിൽ രണ്ടു വള്ളത്തിൽ ചവിട്ടി ഡോ: ശശി തരൂർ. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്‌ഥാപനങ്ങളേക്കാൾ ബി.ബി.സിയുടെ വീക്ഷണങ്ങൾക്കു മുൻതൂക്കം നൽകുന്നത്‌ അപകടമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കംവയ്‌ക്കുന്ന നടപടിയാണതെന്നുമുള്ള അനിൽ ആന്റണിയുടെ വാദം തരൂർ തള്ളി.

രണ്ടുപതിറ്റാണ്ടു മുൻപുള്ള ഗുജറാത്ത്‌ കലാപ വിഷയം ഇനി ചർച്ചചെയ്‌തിട്ടു കാര്യമില്ലെന്നും തരൂർ. ഗുജറാത്ത്‌ കലാപത്തിൽ അന്ന്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന ആരോപണം ബലപ്പെടുത്തുന്ന ഡോക്യുമെന്ററി കോൺഗ്രസ്‌ പ്രദർശിപ്പിച്ചു വരുന്നതിനിടെയാണ്‌ സംസ്‌ഥാന നേതൃത്വത്തെ വെട്ടിലാക്കുന്ന നിലപാട്‌ തരൂർ മുന്നോട്ടുവച്ചത്‌.

ഗുജറാത്ത്‌ കലാപ വിഷയത്തിൽ സുപ്രീം കോടതി തീരുമാനം പ്രഖ്യാപിച്ചതാണ്‌. പലർക്കും വിയോജിപ്പുണ്ടാകാം. വിധി വന്നശേഷം വീണ്ടും ചർച്ച ചെയ്യുന്നതിൽ കാര്യമില്ല. സർക്കാർ ഡോക്യുമെന്ററി വിലക്കിയതാണ്‌ കാര്യങ്ങൾ വഷളാക്കിയത്‌. ഈ സെൻസർഷിപ്പിനെതിരെയാണ്‌ കോൺഗ്രസ്‌ പ്രദർശനം ഏറ്റെടുത്തത്‌. ജനാധിപത്യത്തിൽ എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്‌.

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടാകണം. ആവിഷ്കാര സ്വാതന്ത്ര്യത്തിനു വിലക്കേർപ്പെടുത്തുന്നത് ശരിയല്ല. എല്ലാവരുടെയും അഭിപ്രായം മാനിക്കണമെന്നുമില്ല. നിരോധിക്കാനും സെൻസർഷിപ് ഏർപ്പെടുത്താനും ശ്രമിച്ച് അതിനെ വിവാദമാക്കിയത് കേന്ദ്ര സർക്കാരാണ്. തരൂർ പറഞ്ഞു. ജനങ്ങൾ കണ്ട്‌ വിലയിരുത്തട്ടെയെന്നും തരൂർ പ്രതികരിച്ചു. ബി.ബി.സി. ഡോക്യുമെന്ററി കൊണ്ട്‌ തകരുന്നതല്ല നമ്മുടെ പരമാധികാരമെന്ന്‌ തരൂർ പറഞ്ഞു. ബാക്കി കാര്യങ്ങൾ അനിൽ ആന്റണിയോട്‌ ചോദിക്കണം. ഈ വിഷയത്തിൽ അദ്ദേഹത്തോട്‌ സംസാരിച്ചിട്ടില്ല.

ബി.ബി.സി. ഡോക്യുമെന്ററി 2002-ൽ സംഭവിച്ച കാര്യത്തിലാണ്‌. അന്ന്‌ ബ്രീട്ടീഷ്‌ ഹൈക്കമ്മിഷനിൽ പ്രവർത്തിക്കുന്ന ചിലർ അന്വേഷണം നടത്തി. അവരുടെ റിപ്പോർട്ട്‌ ഇപ്പോൾ ബി.ബി.സിക്കു കിട്ടി. അവരത്‌ ഡോക്യുമെന്ററി ആക്കി. ഇതിൽ വലിയൊരു അതിശയം തേന്നേണ്ട കാര്യമില്ല. ഇംഗ്ലണ്ടിലെ ലെസ്‌റ്ററിൽ നടന്ന കലാപത്തിൽ നമ്മുടെ നയതന്ത്ര പ്രതിനിധികളും റിപ്പോർട്ട്‌ തയാറാക്കിയിരുന്നു. ബി.ബി.സി. ഡോക്യുമെന്ററി കാണാനും ഇഷ്‌ടപ്പെടാനും ഇഷ്‌ടപ്പെടാതിരിക്കാനും എല്ലാവർക്കും അവകാശമുണ്ട്‌. ആ സ്വാതന്ത്രം എല്ലാവർക്കും കൊടുക്കണമെന്നും തരൂർ പറഞ്ഞു.

അതേസമയം, നിയമസഭ തെരെഞ്ഞെടുപ്പിനെ കുറിച്ച് ചർച്ചകൾ വേണ്ടെന്ന് കെപിസിസി തുറന്നു പറഞ്ഞത് തരൂരിൻ്റെ നീക്കങ്ങൾ കണ്ടാണ്. കെ പി സി സി ഇത് സംബന്ധിച്ച് എംപിമാർക്ക് മുന്നറിയിപ്പ് നൽകി. നിയമസഭ തെരഞ്ഞെടുപ്പ് ചർച്ച വേണ്ടെന്ന് നിർദ്ദേശിച്ച എ കെ ആൻറണി, ലോക്സഭ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള അജണ്ടയെന്ന് ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിത്വം തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതികരിച്ചു. എം പിമാർക്ക് മടുത്തെങ്കിൽ മാറിനിൽക്കാം എന്ന് എം എം ഹസ്സൻ പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം പരസ്യമായി എംപിമാർ പ്രകടിപ്പിച്ചതോടെ നേതൃത്വം പരുങ്ങലിലായിരിക്കുകയാണ്. സിറ്റിങ് എംപിമാരിൽ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്ന് ശശി തരൂർ തുറന്ന് പറഞ്ഞ് കഴിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായേക്കാവുന്ന തോൽവി, നിയമസഭയിൽ മത്സരിച്ച് സർക്കാരിൻറെ ഭാഗമാകാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ. ഇങ്ങനെ രണ്ടേരണ്ട് കാരണങ്ങളാണ് സിറ്റിംഗ് എംപിമാരിൽ പലരുടെയും മനംമാറ്റത്തിന് കാരണം. എന്നാൽ, സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിക്കുന്നതിനോട് മുഖം കറുപ്പിക്കുകയാണ് സംസ്ഥാന നേതൃത്വം.

നരേന്ദ്ര മോദിയുടെ രഹസ്യ നീക്കത്തിൽ ഒട്ടുമിക്ക കോൺഗ്രസ് നേതാക്കളും വീണു എന്നാണ് കോൺഗ്രസിന്റെ ദേശീയ നേതൃത്വം കരുതുന്നത്. അതിന്റെ മുന്നണിയിൽ തരൂർ ഉണ്ടെന്ന് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം കരുതുന്നു. ശശി തരൂരിന്റെ വീട്ടിൽ നടന്ന രാത്രിസത്കാരത്തിലാണ് ഹൈകമാന്റിനെതിരെ മണിശങ്കർ അയ്യർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്.

കോൺഗ്രസ് ദേശീയ നേത്യത്വത്തിനെതിരെ കത്തയച്ച തരൂരിന്റെ നടപടിയാണ് കോൺഗ്രസ് നേര്യത്വത്തെ ചൊടിപ്പിച്ചത്. പാർട്ടി അച്ചടക്കം തരൂരിനും ബാധകമാണെന്നാണ് നേതാക്കൾ പറഞ്ഞത്.അഭിപ്രായം പാർട്ടി വേദികളിൽ പറയണമെന്നും നേതാക്കൾ കുട്ടിച്ചേർത്തു. തിരുവനന്തപുരത്ത് വരാതെ ദില്ലിയിരുന്ന് തരൂർ പ്രവർത്തിക്കുന്നതിനെയും സംസ്ഥാനത്തെ കോൺഗ്രസ്സ് നേതാക്കൾ വിമർശിക്കുന്നു.

ദില്ലിയിൽ താമസിച്ച് നിരന്തരം നേതാക്കളെ കണ്ടു കൊണ്ടിരിക്കുന്ന തരൂർ ദേശീയ നേതൃത്വത്തിനെതിരെ കത്ത് എഴുതുന്നതിൽ ദുരുഹതയുണ്ടെന്നായിരുന്നു നേത്യത്വത്തിൻ്റെ അഭിപ്രായം. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ അധ്യക്ഷ സ്ഥാനത്തെ ചെല്ലിയാണ് കെപിസിസി അധ്യക്ഷ നായിരുന്ന മുല്ലപ്പള്ളിയും തരൂരും ആദ്യം ഉടക്കിയത്.

ഡിജിറ്റൽ മീഡിയ അധ്യക്ഷ സ്ഥാനം രാജീവയ്ക്കുന്ന വിവരം തരൂർ ആദ്യം അറിയിച്ചത് സെല്ലിലെ തന്റെ സഹപ്രവർത്തകരെയാണ് . നടപടിക്രമം അനുസരിച്ച് രാജി വിവരം അറിയിക്കേണ്ടത് കെപിസിസി അധ്യക്ഷനെയാണ്. എന്നാൽ അന്ന് അതിന് അദ്ദേഹം തയ്യാറായില്ല. തരൂർ രാജിവച്ച വിവരം മുല്ലപ്പള്ളി അറിഞ്ഞത് കെപിസിസി ജീവനക്കാർ പറഞ്ഞപ്പോഴാണ്. തനിക്ക് മുല്ലപ്പള്ളിക്ക് മുന്നിലെത്തി നമസ്കരിക്കാനൊന്നും നേരമില്ലെന്നാണ് ശശി തരൂർ അന്നു പറഞ്ഞത്.

ജീവിതാവസാനം വരെ കോൺഗ്രസിൽ തുടരാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും അന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു. തന്നെ വെറുമൊരു കോൺഗ്രസ് നേതാവായി പാർട്ടി കാണുന്നു എന്നതിലാണ് തരൂരിന്റെ സങ്കടം. താൻ ആരാണെന്നോ തന്റെ കഴിവുകൾ എന്താണെന്നോ പാർട്ടി മനസിലാക്കുന്നില്ല. അതിൽ അതീവ വേദനയാണ് തരൂരിനുള്ളത്. കേരളത്തിലെ നാലാംകിട കോൺഗ്രസ് രാഷ്ട്രീയം കളിക്കാൻ തനിക്ക് താത്പര്യമില്ലെന്നും തരൂർ ആവർത്തിക്കുന്നു.

ശശി തരൂർ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിന്റെ കാര്യത്തിൽ തീരെ ശ്രദ്ധാലുവല്ല. എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ തനിക്ക് പിടിപ്പത് പണിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തിരുവനന്തപുരത്തെ കോൺഗ്രസ് പ്രവർത്തകർക്കും ഇതിൽ നിരാശയുണ്ട്. കൂടുതൽ സമയവും അദ്ദേഹം ഡൽഹിയിലാണ് താമസം. കേരളത്തി ലേക്ക് മടങ്ങി വന്നപ്പോഴാകട്ടെ കേരളത്തിലെ കോൺഗ്രസുകാരെ പാര വയ്ക്കാൻ തീരുമാനിച്ചു.

ഇതെല്ലാം കെ പി സി സി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസുകാരനായിരിക്കണമെങ്കിൽ പാർട്ടിക്ക് വിധേയനായിരിക്കണം എന്നു തന്നെയാണ് നേതാക്കൾ വിശ്വസിക്കുന്നത്. ഇതെല്ലാം ബി ജെ പിയുടെ സാധ്യതകൾ വർധിപ്പിക്കുന്നു.തരൂരിനെതിരെ മത്സരിക്കാൻ ഇടതു മുന്നണിക്ക് സാധാരണ ഗതിയിൽ സ്ഥാനാർത്ഥികളെ കിട്ടാറില്ല. സി പി ഐ ക്കാണ് തിരുവനന്തപുരം സീറ്റ് ഇടതു മുന്നണി നൽകിയിട്ടുള്ളത്.

കിട്ടുന്ന ആരെയെങ്കിലും മത്സരിപ്പിക്കുക എന്നതിൽ കവിഞ്ഞ് തിരുവനന്തപുരത്ത് സി പി ഐ ക്ക് സ്ഥിരം സ്ഥാനാർത്ഥികളൊന്നുമില്ല. തരൂരിന് സിപിഎമ്മുമായി മികച്ച ബന്ധം ഉള്ളതുകൊണ്ട് സി പി എം വോട്ടുകൾ ചോർന്ന് തരൂരിൻ്റെ പോക്കറ്റിലെത്തും.. പാലക്കാടുകാരനായ തരൂരിന് പ്രകാശ് കാരാട്ടുമായുള്ള ബന്ധം പ്രസിദ്ധമാണ്. ശശി തരൂരും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള ഭിന്നത രൂക്ഷമാണ്. ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൊമ്പുകോർക്കുന്ന തരൂർ കോളത്തിൽ കെ സുധാകരനുമായി പലവട്ടം കൊമ്പുകോർത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (2 minutes ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (7 minutes ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (45 minutes ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (51 minutes ago)

മുറ്റത്ത് കുളിക്കുന്നതിനിടെ മിന്നലേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു  (1 hour ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാര്യങ്ങളില്‍ വ്യക്ത വരൂ  (1 hour ago)

ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (1 hour ago)

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; വിവാഹ സമയത്ത് കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്  (1 hour ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴ മുന്നറിയിപ്പ്  (1 hour ago)

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (2 hours ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (3 hours ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (3 hours ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (3 hours ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (4 hours ago)

എന്റെ മോളേ.....!ശ്രീനന്ദയുടെ ചിന്നിച്ചിതറിയ ശരീരം നേരിൽ കണ്ട് നിലവിളിച്ച് 'അമ്മ..! നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!!  (4 hours ago)

Malayali Vartha Recommends