മസാജ് പാര്‍ലറിലെ അടിപിടിയില്‍ കുടുങ്ങി പെണ്‍വാണിഭസംഘം

ഫഌറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ സംഘത്തിലെ മൂന്നുപേര്‍ പിടിയിലായി. കോഴിക്കോട് നഗരത്തില്‍ കോവൂര്‍ അങ്ങാടിക്ക് സമീപം പെണ്‍വാണിഭ കേന്ദ്ര നടത്തിപ്പുകാരായ കൊടുവള്ളി വാവാട് കത്തലാംകുഴിയില്‍ ഷമീര്‍(29), സഹ നടത്തിപ്പുകാരി കര്‍ണാടക വീരാജ്‌പേട്ട സ്വദേശിനി ആയിഷ എന്ന ബിനു (32), ഇടപാടുകാരനായ തമിഴ്‌നാട് കരൂര്‍ സ്വദേശി (28) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇതര സംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ ഒഡിഷ, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്ന് യുവതികളെ ഫഌറ്റില്‍ എത്തിച്ചാണ് ഇടപാട് നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് നേപ്പാള്‍, തമിഴ്‌നാട് സ്വദേശിനികളായ രണ്ട് യുവതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നഗരത്തിലെ മസാജ് പാര്‍ലറില്‍ കഴിഞ്ഞ ദിവസമുണ്ടായ അടിപിടിയില്‍ ഇടപാടുകാരന്റെ ഫോണ്‍ നഷ്ടമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഒടുവില്‍ പെണ്‍വാണിഭ കേന്ദ്രം കണ്ടെത്താന്‍ പോലീസിന് വഴിയൊരുക്കിയത്.
https://www.facebook.com/Malayalivartha



























