കേന്ദ്ര ബജറ്റില്‍ കേരളത്തിന് കനത്ത തിരിച്ചടി... സില്‍വര്‍ ലൈന്‍, ശബരി റെയില്‍, ശബരി വിമാനത്താവള പദ്ധതികള്‍ തുടങ്ങിയവയ്ക്ക് അനുമതി നല്‍കണമെന്ന ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല

ഏറെ ആശിച്ചിരുന്ന പദ്ധതികള്‍ ഒന്നും തന്നെ അനുവദിച്ചില്ലെങ്കിലും അടിസ്ഥാനപരമായി ലഭിക്കേണ്ട പണവും സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങളും കേന്ദ്ര ബജറ്റില്‍ അംഗീകരിക്കപ്പെടുമെന്ന് കേരളം പ്രതീക്ഷിച്ചിരുന്നു എന്നാല്‍ ഇതൊന്നും ലഭിക്കാതെ പോയത് കേരളത്തിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
സില്‍വര്‍ ലൈന്‍, ശബരി റെയില്‍, ശബരി വിമാനത്താവള പദ്ധതികള്‍ തുടങ്ങിയവയ്ക്ക് അനുമതി നല്‍കണമെന്ന ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല. അപ്പോഴും റെയില്‍വേ വികസനത്തിനായി അനുവദിച്ച 2.4 ലക്ഷം കോടിയില്‍ കേരളത്തിന്റെ പദ്ധതികള്‍ ഉള്‍പ്പെടുമോ എന്ന ചോദ്യം അവശേഷിക്കുകയാണ്.
ശബരീപാത, നേമം കൊച്ചുവേളി ടെര്‍മിനലുകള്‍, തലശേരിമൈസൂരു, കാഞ്ഞങ്ങാട് പാണത്തൂര്‍ കണിയൂര്‍ പാത, കാഞ്ഞങ്ങാട് കാണിയൂര്‍ പാത എന്നീ പദ്ധതികള്‍ കേരളം കാത്തിരുന്ന പദ്ധതികളാണ്. അമൃത എക്‌സ്പ്രസ് രാമേശ്വരം വരെ നീട്ടല്‍ എറണാകുളം വേളാങ്കണ്ണി പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ഇവയെല്ലാം കേരളത്തിന്റെ ആവശ്യകതയില്‍ ഉള്‍പ്പെടുന്നവയായിരുന്നു.
കൂടാതെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിദേശ കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ നടപടി, മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്ന വിവിധ പദ്ധതികള്‍ക്ക് സഹായം എന്നിവയും കേരളം കാത്തിരുന്നു. മാത്രമല്ല സാഗരമാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബേപ്പൂര്‍ സീ പോര്‍ട്ട് വികസനം, വന്ദേ ഭാരത് എക്‌സ് പ്രസ്സുകള്‍ അനുവദിക്കുക, കേരളത്തില്‍ ഓടുന്ന പഴയ കോച്ചുകള്‍ മാറ്റി പുതിയവ നല്‍കുക തുടങ്ങി കേരളം മുന്നോട്ട് വെച്ച ആവശ്യങ്ങളൊന്നും തന്നെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിലുണ്ടായില്ല.
https://www.facebook.com/Malayalivartha



























