കുട്ടികള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് തകര്‍ക്കുന്ന വധു വൈറലാകുന്നു

ഇപ്പോള്‍ നടക്കുന്ന വിവാഹങ്ങളിലെ ആഘോഷങ്ങള്‍ പലതരത്തില്‍ വേറിട്ട് നില്‍ക്കുന്നവയാണ്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ഒരു വിവാഹ ചടങ്ങില്‍ വധു കുട്ടികള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്നതാണ്. പ്രത്യേകിച്ച് കൊറിയോഗ്രാഫിയൊന്നുമില്ലാതെ കുട്ടികള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് തകര്‍ക്കുന്ന വധുവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വധുവിനെ പ്രോത്സാഹിപ്പിച്ച് വരനും കൂടെ തന്നെയുണ്ട്.
ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഒരു ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടത്. ആരേയും നോക്കാതെ 'പല്‍കി പേ ഹോകേ' എന്ന ഗാനത്തിന് ചുവടുവെക്കുന്ന വധു. ഇടയ്ക്ക് വരനേയും നൃത്തം ചെയ്യാന്‍ വിളിക്കുന്നുണ്ട്. എന്നാല്‍ ഒന്ന് ചുവട് വെക്കാന്‍ ശ്രമിച്ച ശേഷം വരന്‍ ചിരിച്ചുകൊണ്ട് പിന്‍മാറുന്നതും വീഡിയോയില്‍ കാണാം.
https://www.facebook.com/Malayalivartha



























