ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്നും താന്‍ ജീവിക്കുന്ന രക്തസാക്ഷിയാണെന്നും സൈബി ജോസ്

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം കനക്കുകയാണ്. അവസാനം കേസ് പ്രത്യേക സംഘം അന്വേഷിക്കും എന്ന വാര്‍ത്തയാണ് വന്നത്. അതിനിടെ ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് പിന്നില്‍ തന്നെ കൊല്ലണമെന്ന് ആഗ്രഹിക്കുന്നവരെന്ന് പ്രതികരണവുമായി അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ രംഗത്തെത്തി .
ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റായ സൈബി ജോസ് പ്രതികരിച്ചു. താന്‍ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് ആയപ്പോള്‍ മുതല്‍ തുടങ്ങിയ വേട്ടയാടലാണ്. ഒരു സിസ്റ്റത്തെ തന്നെ വേട്ടയാടുകയാണ്. വീടിനടുത്ത് താമസിക്കുന്നയാളാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. കേസിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നും പരാതി നല്‍കിയത് കക്ഷികളല്ല അഭിഭാഷകരാണെന്നുമാണ് സൈബി പ്രതികരിച്ചത്. താന്‍ ജീവിക്കുന്ന രക്തസാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍, ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സിയാദ് റഹ്മാന്‍ എന്നിവര്‍ക്ക് നല്‍കാനായി കക്ഷികളില്‍ നിന്ന് 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം ഉയര്‍ന്നത്. പരാതിയില്‍ എജിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുക്കുന്നത്. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ഡിജിപിയ്ക്ക് നല്‍കിയ പരാതിയിലാണ് കേസ്. ഉത്തരവ് പിന്നാലെയിറങ്ങും. ഐപിസി 420, അഴിമതി നിരോധന നിയമം സെക്ഷന്‍ ഏഴ് എന്നീ വകുപ്പുകളനുസരിച്ച് കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. താന്‍ കേസന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും കേസെടുത്തതിനെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് സൈബി പ്രതികരിച്ചത്.
അതേസമയം ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഐ.പി.സി 420, അഴിമതി നിരോധനം സെക്ഷന്‍ 7 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കേസ് പ്രത്യേക സംഘം അന്വേഷിക്കും. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം.
അഡ്വ. സൈബി ജോസിന് കഴിഞ്ഞ ദിവസം കേരള ബാര്‍ കൗണ്‍സില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു,. 14 ദിവസത്തിനകം മറുപടി നല്‍കണം. സൈബിയുടെ വിശദീകരണം പരിശോധിച്ചാകും തുടര്‍ നടപടി. സൈബിക്കെതിരെ ചില അഭിഭാഷകര്‍ കേന്ദ്ര നിയമമന്ത്രാലയത്തിനു നല്‍കിയ പരാതി ഉചിതമായ നടപടിക്കായി ബാര്‍ കൗണ്‍സിലിന് അയച്ചുകൊടുത്തിരുന്നു. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍, ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സിയാദ് റഹ്മാന്‍ എന്നിവര്‍ക്കു നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് അഡ്വ. സൈബി 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതു സംബന്ധിച്ച് ഡി.ജി.പി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരുന്നു.
https://www.facebook.com/Malayalivartha



























