കൊല്ലത്ത് കടയ്ക്കലില്‍ വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍.....ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍

കൊല്ലത്ത് കടയ്ക്കലില്‍ വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍.....ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍. കോട്ടപ്പുറം സ്വദേശിനി ഷീലയാണ് റബ്ബര്‍ മരത്തില്‍ തൂങ്ങി മരിച്ചത്.
വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കുടുംബം ആരോപിച്ചു. വീട്ടിലേക്കുള്ള വഴിയിലെ റബ്ബര്‍ മരത്തിലാണ് 51 കാരി തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം വസ്തു തര്‍ക്കം പരിഹരിക്കാനായി ഷീലയുള്‍പ്പടെയുള്ള ബന്ധുക്കള്‍ ഒരുമിച്ചു കൂടിയിട്ടുണ്ടായിരുന്നു.
അവിടെ വച്ച് ബന്ധു ഷീലയെ മര്‍ദ്ദിച്ചിരുന്നതായി കുടുബം പറയുന്നു. ഇതില്‍ വീട്ടമ്മ മനോവിഷമത്തിലായിരുന്നു. ബന്ധുക്കളില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നതായും ഷീലയുടെ അമ്മ ആരോപിക്കുന്നുണ്ട്.മകളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും പ്രതിയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നും ഷീലയുടെ കുടുംബം നിലപാടെടുത്തു. തുടര്‍ന്ന് കൊട്ടാരക്കര ഡിവൈഎസ്പിയെത്തി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് കുടുംബം വഴങ്ങിയത്.
ഫോറന്‍സിക് സംഘവും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത കടയ്ക്കല്‍ പൊലീസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കും.
https://www.facebook.com/Malayalivartha



























