കാസര്‍കോട് യുവതിയെ ഗുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.... 28കാരിയുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍, കഴുത്തില്‍ തുണി കൊണ്ട് കുരുക്ക്, വീട്ടില്‍ നിന്ന ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരുടെ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്, ഭര്‍ത്താവിനെ കാണാനില്ല, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

കാസര്‍കോട് ബദിയടുക്ക ഏല്‍ക്കാനത്താണ് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിനി നീതു കൃഷ്ണയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവിനെ കാണാതായിട്ടുണ്ട്. ഇവര്‍ താമസിക്കുന്ന വീട്ടിലെ തറയിലായിരുന്നു ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോയി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നീതുവിന്റെ ഭര്‍ത്താവ് വയനാട് പുല്‍പ്പള്ളി സ്വദേശി ആന്റോയെ കാണാതായിട്ടുണ്ട്.
ഏല്‍ക്കാനത്തെ ഒരു റബ്ബര്‍ തോട്ടത്തില്‍ ടാപ്പിംഗ് ജോലിക്കായി നീതുവും ആന്റോയും എത്തിയത് ഒന്നര മാസം മുമ്പാണ് . തിങ്കളാഴ്ച ആന്റോ പ്രദേശത്ത് നിന്ന് മുങ്ങിയെന്നാണ് പൊലീസിന്റെ് നിഗമനം. പോലീസ് ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് .
"
https://www.facebook.com/Malayalivartha