Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

പ്രദേശമാകെ അസഹനീയമായ ദുർഗന്ധം: എസ്റ്റേറ്റിലെ ജോലിക്കാരൻ മേൽക്കൂരയിൽ കയറി, ഓടുകൾ നീക്കി അകത്തേക്ക് എത്തിനോക്കിയതോടെ കണ്ടത് മുറിയുടെ മൂലയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം : നീതുവിനെ തലയ്ക്കടിച്ചാണ് രണ്ടാം ഭർത്താവ് കൊലപ്പെടുത്തിയതെന്നും, മൃതദേഹം തുണിയിൽ പൊതിഞ്ഞ് കൊണ്ടുപോകാനുള്ള ശ്രമം നടന്നതായും അന്വേഷണ ഉദോഗസ്ഥൻ:- ഇവർ തമ്മിൽ കലഹം പതിവെന്ന് തൊഴിലാളികൾ :- പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി....

02 FEBRUARY 2023 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

കൊല്ലം സ്വദേശിനിയെ ബദിയടുക്കയിലെ റബ്ബർ എസ്റ്റേറ്റിന് ഉള്ളിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം സ്വദേശി രാധാകൃഷ്ണന്റെ മകൾ നീതു കൃഷ്ണനെ (32)യാണ് ഏൽക്കാനയിലെ നാലുകെട്ടുള്ള വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വയനാട് പുൽപ്പള്ളി സ്വദേശിയായ ആന്റോ സെബാസ്റ്റ്യനെയും (32)യെയും കാണാതായിട്ടുണ്ട്. ഇയാൾക്കായി പോലീസ് തെരച്ചിൽ നടത്തുന്നുണ്ട്.

42 ദിവസം മുമ്പ് ബദിയഡുക്ക ഏൽക്കാനയിലെ ഷാജിയുടെ റബർ തോട്ടത്തിൽ ടാപിങ് ജോലിക്ക് എത്തിയതായിരുന്നു നീതുവും ആന്റോയും. ഇവർ താമസിച്ചുകൊണ്ടിരുന്ന നാലുകെട്ടുള്ള വീട്ടിലാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് പ്രദേശവാസികൾ ബുധനാഴ്ച വൈകീട്ടോടെ വീടിന്റെ മേൽക്കൂരയിൽ കയറി നോക്കിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് ബദിയടുക്ക എസ്ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തിയിട്ടുണ്ട്. മിശ്രവിവാഹം നടത്തിയ യുവതിയാണ് മരിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. റബർ തോട്ടം ഉടമയായ ഷാജിയുടെ മൊഴിയിലൂടെയാണ് മരിച്ച യുവതിയുടെ പേരുവിവരങ്ങളും മറ്റും പൊലീസിന് ലഭിച്ചത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം വാതിൽ പുറത്ത് നിന്നും പൂട്ടി ആന്റോ മുങ്ങിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

 

കാസർകോട് ബദിയടുക്ക ഏൽക്കാനയിലുള്ള റബ്ബർ എസ്റ്റേറ്റിനുള്ളിലെ ഇവർ താമസിച്ചിരുന്ന ഓടിട്ട വീട്ടിനുള്ളിൽ ആണ് നീതുവിന്റെ മൃതദേഹം കിടന്നിരുന്നത്. അകത്തെ മുറിയുടെ മൂലയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ട മൃതദേഹത്തിന്റെ കയ്യും കാലുകളും കെട്ടിയ നിലയിലായിരുന്നു. നാല് ദിവസമെങ്കിലും പഴക്കമുണ്ട്.

മൂന്നുദിവസമായി ജോലിക്ക് വരുന്നത് കാണാതായപ്പോൾ എസ്റ്റേറ്റിലെ മറ്റു തൊഴിലാളികൾ അന്വേഷിച്ചു ചെന്നപ്പോൾ വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതാണ് സംശയത്തിനിടയാക്കിയത്. ബദിയടുക്ക എസ് ഐ കെ പി വിനോദ് കുമാറും സംഘവും സ്ഥലത്തെത്തി തുറന്നു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്.

 

മൃതദേഹം തുണിയിൽ പൊതിഞ്ഞ് കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നതായി സംശയിക്കുന്നു. എസ്റ്റേറ്റ് മാനേജരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട് പൂട്ടി മുങ്ങിയ ആന്റോ സെബാസ്റ്റ്യനായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇയാൾക്കെതിരെ കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷനിൽ കളവു കേസ് ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.ഒളിവിൽ പോയ ആന്റോ സെബാസ്റ്റ്യൻ മൂന്ന് വിവാഹവും മരിച്ച നീതു രണ്ട് വിവാഹവും കഴിച്ചിട്ടുണ്ട്.

തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്നും പ്രദേശമാകെ ദുർഗന്ധം വമിക്കുന്നതായും വീട് സന്ദർശിച്ച എൺമകജെ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖര ജെ.എസ് പറഞ്ഞു. നീതുവിനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നെന്ന് സബ് ഇൻസ്‌പെക്ടർ പറഞ്ഞു. വെള്ളിയാഴ്ച്ചയാണ് നീതുവിനെ അവസാനമായി കണ്ടതെന്ന് എസ്റ്റേറ്റിലെ തൊഴിലാളികൾ പറഞ്ഞു. “അവൾ വീട്ടിലേക്ക് പോയെന്ന് ആന്റോ തൊഴിലാളികളോട് പറഞ്ഞു,” ഉദ്യോഗസ്ഥൻ പറഞ്ഞു.

 

തിങ്കളാഴ്ച ആന്റോയും പോയി. ബുധനാഴ്ച വൈകുന്നേരത്തോടെ വീടിന്റെ ഭിത്തിയിലൂടെ മരണത്തിന്റെ ഗന്ധം പരക്കുകയും അയൽപക്കത്തെ അന്തരീക്ഷത്തിൽ നിറയുകയും ചെയ്തു. ഒരു ജോലിക്കാരൻ മേൽക്കൂരയിൽ കയറി, ഓടുകൾ നീക്കി അകത്തേക്ക് എത്തി നോക്കി.സംഭവം മനസിലായ ജോലിക്കാരൻ ഉടൻ ബദിയഡ്ക പോലീസിൽ വിവരമറിയിച്ചു. നീതു ആന്റോയുടെ മൂന്നാമത്തെ ഭാര്യയാണെന്നും ആന്റോ നീതുവിന്റെ രണ്ടാം ഭർത്താവാണെന്നും പൊലീസ് പറഞ്ഞു.

“ഇവർ പരസ്പരം പലപ്പോഴും വഴക്കിടാറുണ്ടെന്നും തൊഴിലാളികൾ പറഞ്ഞു,” എന്നാൽ ആന്റോയെ കുറിച്ച് പോലീസിന് കുറച്ച് വിവരങ്ങൾ മാത്രമേ ഉള്ളൂ. നീതുവിന്റെ മുൻ വിവാഹത്തിൽ ഒരു മകളുണ്ട്. അമ്മയുടെ മുത്തച്ഛനോടൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്. തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം അഴുകി പ്രദേശമാകെ ദുർഗന്ധം വമിക്കുകയായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (48 minutes ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (51 minutes ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (55 minutes ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (1 hour ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (1 hour ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (1 hour ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (1 hour ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (1 hour ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (2 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (2 hours ago)

Malayali Vartha Recommends