ദേശീയപാതകളില്‍ ട്രാക്ക് തെറ്റിച്ച് യാത്രചെയ്യുന്നവരെ കണ്ടെത്താന്‍ പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്... 'ലെയ്ന്‍ ട്രാഫിക്' നിയമം തെറ്റിച്ച് യാത്ര ചെയ്യുന്നവരില്‍ നിന്ന് 1,000 രൂപ പിഴയീടാക്കാന്‍ നിര്‍ദേശം

ദേശീയപാതകളില്‍ ട്രാക്ക് തെറ്റിച്ച് യാത്രചെയ്യുന്നവരെ കണ്ടെത്താന്‍ പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്... 'ലെയ്ന്‍ ട്രാഫിക്' നിയമം തെറ്റിച്ച് യാത്ര ചെയ്യുന്നവരില്‍ നിന്ന് 1,000 രൂപ പിഴയീടാക്കാന്‍ നിര്‍ദേശം. ബോധവത്കരിക്കുന്ന ഘട്ടവും താക്കീത് നല്‍കുന്ന ഘട്ടവും പിന്നിട്ടതോടെ പിഴയീടാക്കാനുള്ള നടപടികളാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സ്വീകരിക്കുന്നത്.
ആദ്യഘട്ടമെന്ന നിലയില്‍ വാളയാര്‍ മുതല്‍ ആലുവവരെയുള്ള പാതയിലാണ് ചൊവ്വാഴ്ച പരിശോധന തുടങ്ങിയത്. വലിയവാഹനങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്.
യാത്ര ഇടതുവശത്തൂകൂടി മാത്രമേ പാടുള്ളൂവെന്നും വാഹനങ്ങളെ മറികടക്കാനായി മാത്രമേ വലതുവശത്തുകൂടി സഞ്ചരിക്കാവൂ എന്നുമാണ് 'ലെയ്ന്‍ ട്രാഫിക്' നിയമം. ജനുവരി ഏഴുമുതല്‍ ട്രാക്ക് തെറ്റിക്കുന്നവരെ ബോധവത്കരിക്കുകയും പിന്നീട് താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ടായിരുന്നു.
2022 ഒക്ടോബറില്‍ ഒന്‍പതുപേരുടെ മരണത്തിനിടയാക്കിയ ബസ്സപകടം നടന്നത് വാളയാര്‍-വടക്കഞ്ചേരി നാലുവരി ദേശീയപാതയിലെ അഞ്ചുമൂര്‍ത്തിമംഗലത്താണ്. അന്ന് ലെയ്ന്‍ ട്രാഫിക് പാലിക്കാതിരുന്നതായിരുന്നു അപകടകാരണമെന്നായിരുന്നു വിലയിരുത്തല്‍. ഇതിനോടൊപ്പം, നിയമസഭാ സബ്ജക്ട് കമ്മിറ്റിയും ലെയ്ന്‍ ട്രാഫിക് നിയമം നടപ്പാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha



























