തലസ്ഥാന നഗരിയെ ഞെട്ടിച്ച് വീണ്ടും യുവതിക്ക് നേരെ ലൈംഗീക ആക്രമണം; സൈക്കിളിൽ പോയ യുവതിയെ യുവാവ് കടന്നു പിടിച്ചു; സംഭവത്തിൽ പോലീസ് പറയുന്നത് ഞെട്ടിക്കുന്ന കാര്യം

തലസ്ഥാന നഗരിയെ ഞെട്ടിച്ച് വീണ്ടും യുവതിക്ക് നേരെ ലൈംഗീക ആക്രമണം ഉണ്ടായി. തിരുവനന്തപ്പുരം വെള്ളയമ്പലത്താണ് ഈ സംഭവമുണ്ടായിരിക്കുന്നത്. സൈക്കിളിൽ പോയ യുവതിയെ യുവാവ് കടന്നു പിടിക്കുകയായിരുന്നു. എന്നാൽ പ്രതി ഇങ്ങനെ ചെയ്യാൻ കാരണം മദ്യലഹരിയിലയിരുന്നത് കൊണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമിക്കപ്പെട്ട യുവതിയുടെ വണ്ടി നമ്പർ കൈമാറിയതാണ് കേസിൽ വഴിത്തിരിവായി മാറിയത്. അന്വേഷണ സംഘം ഈ കാര്യം അറിയിക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി 11.30ന് വെള്ളയമ്പലത്ത് സുഹൃത്തിനൊപ്പം സൈക്ലിംഗിനെത്തിയതായിരുന്നു അദ്ദേഹം. ശാസ്‌തമംഗലം സ്വദേശിനിയെയാണ് ബൈക്കിലെത്തിയ പേയാട് കുരിശുംമുട്ടം കെ.വി നഗറിൽ മനു ആക്രമിച്ചത്.മനു ബൈക്കിലെത്തി പിന്നിലൂടെ വന്ന് അക്രമിക്കുകയായിരുന്നു. അടിയേറ്റയുടൻ യുവതിയും സുഹൃത്തും ബഹളം കൂട്ടി. ഇതോടെ പ്രതി ശാസ്‌തമംഗലം ഇടത്തേക്ക് ബൈക്ക് വേഗത്തിലോടിച്ച് രക്ഷപ്പെടുകയും ചെയ്തു.
തുടർന്ന് ഇരുവരും മ്യൂസിയം സ്റ്റേഷനിലെത്തി വിവരമറിയിച്ചു. സി സി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്ന സാഹചര്യമുണ്ടായി. പ്രതിയെ ഇന്നലെ രാവിലെ മ്യൂസിയം പൊലീസ് പിടികൂടുകയായിരുന്നു. തിരിച്ചറിയൽ പരേഡിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പെയിന്റിംഗ് തൊഴിലാളിയാണ് മനു എന്നതാണ് ശ്രദ്ദേയമായ കാര്യം .
https://www.facebook.com/Malayalivartha



























