Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

നിലവില്‍ കെഎസ്ആര്‍ടിസിയിലെ ഡീസല്‍ ബസുകളുടെ മൈലേജ് പരമാവധി 5 കിലോമീറ്ററാണ്. ഡീസല്‍ ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും പലവട്ടം പിടിച്ചുലച്ച കെഎസ്ആര്‍ടിസിക്ക് എല്‍എന്‍ജിയിലേക്ക് മാറ്റുന്നത് ഗുണപരമാകുമെന്നാണ് പ്രതീക്ഷ. എല്‍എന്‍ജി ബസുകള്‍ക്ക് ശരാശരി 5.3 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. കൂടാതെ ഡീസല്‍ ബസുകളെക്കാള്‍ പുള്ളിങ്ങുള്ള ഇവയ്ക്ക് എന്‍ജിന്റെ ശബ്ദവും കുറവാണ്. ഈ ബസുകള്‍ക്ക് മലിനീകരണത്തോത് വളരെ കുറവാണ്.

02 FEBRUARY 2023 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

കട്ടപ്പുറത്തായി കൊണ്ടിരിക്കുന്ന കെ എസ് ആര്‍ ടി സി യെ എങ്ങനെയെങ്കിലും കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കേരളത്തില്‍ നിന്നും ഗുജറാത്തിലേയ്ക്ക് പഠന സംഘത്തെ അയ്ക്കാനും , ഇന്ധനത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാനും ധാരണയായി.

ഗുജറാത്ത്-കേരള മോഡല്‍ താരതമ്യം പൊടിപൊടിക്കുന്നതിനിടെ കെഎസ്ആര്‍ടിസിയില്‍ ഗുജറാത്ത് മോഡല്‍ നടപ്പാക്കാനൊരുങ്ങുന്നു. ഗുജറാത്ത് ആര്‍ടിസിയുടെ മാതൃകയില്‍ കെഎസ്ആര്‍ടിസിയിലെ ഡീസല്‍ ബസുകള്‍ എല്‍എന്‍ജിയിലേക്ക് മാറ്റാനാണ് നീക്കം ആരംഭിച്ചിരിക്കുന്നത്.

ഇതിനായി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനോട് സഹായം ആവശ്യപ്പെടും. വഡോദരയിലെ ജിഎസ്ആര്‍ടിസിയുടെ എല്‍എന്‍ജി ബസുകള്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് കണ്ട് വിലയിരുത്തിയിരുന്നു. കൂടാതെ കെഎസ്ആര്‍ടിസിയിലെ 10 ഡ്രൈവര്‍മാരെ എല്‍എന്‍ജി ബസുകളിലെ പരിശീലനത്തിനായി ഗുജറാത്തിലേക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ കെഎസ്ആര്‍ടിസിയിലെ ഡീസല്‍ ബസുകളുടെ മൈലേജ് പരമാവധി 5 കിലോമീറ്ററാണ്. ഡീസല്‍ ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും പലവട്ടം പിടിച്ചുലച്ച കെഎസ്ആര്‍ടിസിക്ക് എല്‍എന്‍ജിയിലേക്ക് മാറ്റുന്നത് ഗുണപരമാകുമെന്നാണ് പ്രതീക്ഷ. എല്‍എന്‍ജി ബസുകള്‍ക്ക് ശരാശരി 5.3 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. കൂടാതെ ഡീസല്‍ ബസുകളെക്കാള്‍ പുള്ളിങ്ങുള്ള ഇവയ്ക്ക് എന്‍ജിന്റെ ശബ്ദവും കുറവാണ്. ഈ ബസുകള്‍ക്ക് മലിനീകരണത്തോത് വളരെ കുറവാണ്.

ഗുജറാത്തിലെ വഡോദരയില്‍ എല്‍എന്‍ജിയിലേക്കു മാറ്റിയ ബസുകളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ആന്റണി രാജുവും ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും നേരില്‍ കണ്ട് വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും സമാനരീതി പരീക്ഷിക്കാന്‍ നീക്കം ആരംഭിച്ചത്. എല്‍എന്‍ജിയുടേയും, സിഎന്‍ജിയുടേയും വില കുറയുന്നതിനെ അടിസ്ഥാനമാക്കി ബസുകളില്‍ പരിവര്‍ത്തനം നടത്താനാണ് തീരുമാനം. ഇതിനായി ഗെയില്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുമായി ഗതാഗത വകുപ്പ് ചര്‍ച്ച നടത്തിയേക്കും. ജിഎസ്ആര്‍ടിസിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി ബിജു പ്രഭാകറും കൂടുതല്‍ ചര്‍ച്ച നടത്തും.


ഗെയിലും സ്വകാര്യ കമ്പനിയായ ക്രയോഗ്യാസും ചേര്‍ന്നാണ് ജിഎസ്ആര്‍ടിസിക്ക് ബസുകള്‍ എല്‍എന്‍ജിയിലേക്കു മാറ്റി നല്‍കിയത്. ഈ ബസുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയശേഷം 1500 ബസുകള്‍ കൂടി ഇത്തരത്തിലാക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് പദ്ധതിയുണ്ട്. കരാര്‍ അനുസരിച്ച് വാഹനത്തിന്റെ കണ്‍വേര്‍ഷന്‍ ഏറ്റെടുക്കുന്ന കമ്പനിതന്നെ നടത്തും. ഇതിനുള്ള ചെലവ് ഗെയില്‍ നല്‍കും. കൂടാതെ ഡീസലിന്റെ മാര്‍ക്കറ്റ് വിലയേക്കാള്‍ 10 ശതമാനം താഴ്ത്തിയോ ഡീസല്‍ വിലയ്ക്കു തന്നെയോ ഇന്ധനം നല്‍കും. അഞ്ചുവര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും ഇന്ധനം നല്‍കുക.

നിലവില്‍ അഞ്ചു ബസുകള്‍ എല്‍എന്‍ജിയിലേക്കു മാറ്റാന്‍ കെഎസ്ആര്‍ടിസി ഗെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ബസുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാകും തുടര്‍നടപടികള്‍. ഇതിനിടെ വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുന്ന ഗുജറാത്തിലെ യൂണിറ്റുകളും സംഘം സന്ദര്‍ശിച്ചു. പഴക്കം ചെന്നതും ഉപയോഗശൂന്യവുമായ വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുന്ന രീതി കണ്ട് മനസിലാക്കി. കേരളത്തിലും അത്തരം യൂണിറ്റുകള്‍ ആരംഭിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (51 minutes ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (54 minutes ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (58 minutes ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (1 hour ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (1 hour ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (1 hour ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (1 hour ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (2 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (2 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (2 hours ago)

Malayali Vartha Recommends