പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ എത്തിച്ച് പീഡനം: പീഡനത്തിന് ഒത്താശ ചെയ്ത ലോഡ്ജ് ഉടമയും നടത്തിപ്പുകാരിയെയും മുറി നൽകിയത് മണിക്കൂർ റേറ്റിന്...

പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പീഡനത്തിന് ഒത്താശ ചെയ്ത ലോഡ്ജ് ഉടമയെയും നടത്തിപ്പുകാരിയെയും തൃപ്പൂണിത്തുറ ഹിൽപാലസ് സർക്കിൾ ഇൻസ്‌പെക്ടർ വി.ആർ. ഗോപകുമാറും സംഘവും ചേർന്ന് അറസ്റ്റുചെയ്തു.
ചോറ്റാനിക്കര ദേവീക്ഷേത്രത്തിനു സമീപമുള്ള ശ്രീ മൂകാംബിക ലോഡ്ജ് ഉടമ ശശി (63), എരൂർ പാമ്പാടിത്താഴം കോളനിയിൽ താമസിക്കുന്ന ഓമന (54) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഡിസംബറിൽ തൃപ്പൂണിത്തുറ സ്വദേശിനിയായ പെൺകുട്ടിയെയാണ് ചെമ്പ് കാട്ടിക്കുന്ന് സ്വദേശി ചിറ്റേത്ത് അഖിൽരാജ് (19) പീഡിപ്പിച്ചത്.
മണിക്കൂറിന് 1000,1500 രൂപ വിലപേശിയാണ് ലോഡ്ജ് മുറി പ്രതികൾ ഇരുവരും ചേർന്ന് വാടകയ്ക്ക് നൽകിയിരുന്നത്. ഇപ്പോൾ റിമാൻഡിലായ പ്രതി അഖിൽരാജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് ലോഡ്ജുകളിലും മറ്റും കൊണ്ടുപോയി പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ഇൻസ്പെക്ടർ വി. ഗോപകുമാർ, എസ്ഐമാരായ എം.പ്രദീപ്, വി.ആർ. രേഷ്മ, എഎസ്ഐമാരായ രാജീവ് നാഥ്, എം.ജി. സന്തോഷ്, ഷാജി സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്യാം ആർ. മേനോൻ എന്നിവർ ചേർന്നാണു അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളുടെ മൊഴിയിലാണ് ലോഡ്ജ് നടത്തിപ്പുകാർ പിടിയിലായത്.
https://www.facebook.com/Malayalivartha



























