പോലീസ് എത്തുമ്പോൾ കണ്ടത് മോഷ്ടിച്ച പട്ടിക്കുട്ടിയെ കളിപ്പിക്കുന്ന എൻജിനീയറിംഗ് വിദ്യാർത്ഥികളെ: ഒപ്പം കുറെ പൂച്ചക്കുട്ടികളും:- യുവതിക്കും, യുവാവിനും മാപ്പ് നൽകി പെറ്റ് ഷോപ്പ് ഉടമ | കേസ് തുടരണോ എന്നത് പുനഃപരിശോധിക്കും...

പെറ്റ് ഷോപ്പിൽ നിന്ന് നായ് കുട്ടിയെ അതിവിദഗ്ധമായി മോഷ്ടിച്ച് കടന്ന യുവതിക്കും, യുവാവിനും മാപ്പ് നൽകി പെറ്റ് ഷോപ്പ് ഉടമ. കേസ് തുടരണോ എന്നത് പുനഃപരിശോധിക്കുമെന്ന് പെറ്റ് ഷോപ്പ് ഉടമ മുഹമ്മദ് ബാഷിത്ത് പറഞ്ഞു. രണ്ട് പ്രതികൾക്കും കൗൺസിലിംഗ് നൽകണമെന്നും കൊച്ചി പൊലീസിന് നന്ദിയറിക്കുന്നുവെന്ന് മുഹമ്മദ് ബാഷിത്ത് കൂട്ടിച്ചേര്‍ത്തു. കേസിൽ രണ്ട് കർണ്ണാടക സ്വദേശികളെയാണ് ഇന്നലെ പൊലീസ് പിടികൂടിയത്.
ഉഡുപ്പിയിലെ കർക്കാലയിൽ നിന്നാണ് എൻജിനീയറിംഗ് വിദ്യാർത്ഥികളായ നിഖിലും ശ്രേയയും പിടിയിലായത്. പട്ടിക്കുട്ടിയെയും പൊലീസ് കണ്ടെത്തി. കർണ്ണാടകയിലെ എൻജിനീയറിംഗ് വിദ്യാർത്ഥികളായ നിഖിലും നേഹയും പട്ടിക്കുട്ടിയെ ഹെൽമറ്റിലൊളിപ്പിച്ച് ബൈക്കിൽ ഉഡുപ്പി കർക്കാലയിലെക്കാണ് കടത്തിയത്.
പനങ്ങാട് സ്റ്റേഷനിലെ എസ്എഐമാരായ ജിൻസണ്‍ ഡോമിനിക്കിന്‍റെയും ജി ഹരികുമാറിന്‍റെയും നേതൃത്വത്തിലുള്ള സംഘം ഇവരെ തെരഞ്ഞെത്തുമ്പോൾ കാണുന്നത് പട്ടിക്കുട്ടിയെ കളിപ്പിക്കുന്ന ശ്രേയയും നിഖിലിമെയുമായിരുന്നു. ഒപ്പം കുറെ പൂച്ചക്കുട്ടികളും ഉണ്ടായിരുന്നു. വളർത്താനാണോ വിൽക്കാനാണോ മോഷണം നടത്തിയത് എന്നതടക്കം അറിയാൻ ഇവരെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും.
ശനിയാഴ്ച വൈകിട്ടാണ് നെട്ടൂരിലെ പെറ്റ് ഷോപ്പിൽ നിന്നും 15,000 രൂപ വിലയുള്ള പട്ടിക്കുട്ടിയെ ഹെൽമറ്റിൽ ഒളിപ്പിച്ച് കടത്തുന്നത്. വൈറ്റിലയിലുള്ള മറ്റൊരു പെറ്റ് ഷോപ്പിൽ നിന്ന് നായ്‌ക്കുള്ള തീറ്റയും ഇവർ മോഷ്ടിച്ചിരുന്നു. ശനിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.
ഇരുവരും നായയെ കടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പൂച്ചയെ വാങ്ങുമോയെന്ന് അന്വേഷിക്കുന്നതിനായാണ് യുവതിയും യുവാവും നെട്ടൂരിലുള്ള പെറ്റ് ഷോപ്പിലെത്തിയത്. ഇതിനിടെ കടയുടമയുടെ ശ്രദ്ധ മാറിയപ്പോൾ കൂട്ടിൽനിന്ന് നായ്‌ക്കുട്ടിയെ പുറത്തെടുത്ത് യുവാവിന്റെ ഹെൽമറ്റിനുള്ളിൽ വയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























