Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കേന്ദ്രത്തെ തെറി പറഞ്ഞ് മോദിയുടെ കാലുപിടിച്ചു! മരുമകനെ സുഖിപ്പിക്കാൻ സതീശനേയും ഒതുക്കി... അപാര തൊലിക്കട്ടി

02 FEBRUARY 2023 09:38 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നക് എന്നത് പ്രത്യേകം എടുത്ത് പറയേണ്ടതില്ല. കൂടുതല്‍ കടെമടുക്കാന്‍ കേന്ദ്രത്തിനു മുന്നില്‍ കെഞ്ചുമ്പോഴും ധൂര്‍ത്തിനു പിശുക്കില്ലാതെ സംസ്‌ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. സംസ്ഥാനം മുൻപെങ്ങും അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധി ഇപ്പോൾ അഭിമുഖീകരിക്കുന്നു എന്നതാണ് സത്യാവസ്ഥ.

അതിനിടയിലും ധൂർത്തും കടമെടുപ്പും തുടരുന്നു എന്നത് പരിതാപകരമാണ്. കഴിഞ്ഞ ദിവസം സിപിഎമ്മുകാർ പ്രതിപക്ഷ നേതാവിനെതിരെ ഏറ്റവും വലിയ ആയുധമാക്കിയ ഒന്നാണ് വി.ഡി. സതീശനുവേണ്ടി പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങുന്നത്. പക്ഷേ അതിന്റെ മറവിൽ നടത്തി ഒരു പെരും കൊള്ള തന്നെയാണ് ഇപ്പോൾ മറനീക്കി പുറത്ത് വന്നിരിക്കുന്നത്. അതായത്, വിഡിയുടെ മാത്രം പേര് പറഞ്ഞ് 9 ഇന്നോവകൾ കൂടി മന്ത്രിമാർക്ക് വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനുവേണ്ടി പുത്തന്‍ ഇന്നോവ ക്രിസ്‌റ്റ കാര്‍ വാങ്ങിയതിനു പിന്നാലെയാണ് മന്ത്രിമാരായ പി.എ. മുഹമ്മദ്‌ റിയാസ്‌, കെ.എന്‍. ബാലഗോപാല്‍, പി. പ്രസാദ്‌, വി. ശിവന്‍കുട്ടി, സജി ചെറിയാന്‍, റോഷി അഗസ്‌റ്റിന്‍, വി. അബ്‌ദുറഹിമാന്‍, കെ. രാജന്‍ എന്നിവര്‍ക്കായും ഇതേ വിഭാഗത്തില്‍പ്പെട്ട വാഹനം വാങ്ങിയിരിക്കുന്നത്. ചീഫ്‌ സെക്രട്ടറി വി.പി. ജോയിക്കും പുതിയ ഇന്നോവ ക്രിസ്‌റ്റ അനുവദിച്ചിട്ടുണ്ട്.

മന്ത്രി മുഹമ്മദ്‌ റിയാസിനു കീഴിലുള്ള വിനോദസഞ്ചാര വകുപ്പിനാണു സര്‍ക്കാര്‍ വാഹനങ്ങള്‍ വാങ്ങാനും അനുവദിക്കാനുമുള്ള ചുമതല. പുതിയ ഇന്നോവ ക്രിസ്‌റ്റ വാങ്ങിയതോടെ റിയാസിനു രണ്ട്‌ ഔദ്യോഗിക വാഹനങ്ങളായി. പഴയ വാഹനം കോഴിക്കോട്‌ ജില്ലയിലെ യാത്രയ്‌ക്കായി മാത്രം ഉപയോഗിക്കും എന്നും അറിയിച്ചിട്ടുണ്ട്. ധനമന്ത്രി ബാലഗോപാല്‍ ഒഴികെ എല്ലാവരും പുതിയ വാഹനം ടൂറിസം വകുപ്പില്‍ നിന്ന്‌ ഏറ്റുവാങ്ങിയിട്ടുണ്ട്. അടുത്ത ദിവസത്തെ ബജറ്റ്‌ അവതരണത്തിനുശേഷം മാത്രം മതി പുതിയ വാഹനമെന്ന നിലപാടിലാണു ബാലഗോപാല്‍.

മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാന്‍ മാത്രം ഏഴ് കാറുകള്‍ വാങ്ങി എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന് പുതിയ വാഹനം വാങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാര്‍ പുതിയ വാഹനം അനുവദിച്ചിരുന്നു. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ വിഐപി സേവനത്തിന്

ഉപയോഗിക്കാന്‍ പാടില്ല എന്നാണ് ടൂറിസം വകുപ്പ് ചട്ടത്തില്‍ പറയുന്നത്.ഇത് അനുസരിച്ചാണ് മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും എല്ലാം വാഹനങ്ങള്‍ മാറ്റുന്നത്. എന്നാല്‍ ഇത് അംബാസഡര്‍ കാറുകള്‍ ഉപയോഗിച്ചിരുന്ന കാലത്തുണ്ടായിരുന്ന ചട്ടമാണ് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനം കടക്കെണിയിലാണ് എന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

അതിനിടെ സര്‍ക്കാര്‍ നടത്തുന്ന പല കാര്യങ്ങളും പണം ധൂര്‍ത്തടിക്കലാണ് എന്ന് പ്രതിപക്ഷം വിമര്‍ശനവും ഉയര്‍ത്തിയിരുന്നു.ഇതിന്റെ പിന്നാലെ ആണ് യു ഡി എഫ് ധവള പത്രം പുറത്തിറക്കിയത്. ഫെബ്രുവരി 3 ന് സംസ്ഥാന ബജറ്റ് വരാനിരിക്കെ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നാണ് യു ഡി എഫ് ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തള്ളുകയാണ് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ചെയ്യുന്നത്.

സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം എത്ര വാഹനങ്ങൾ വാങ്ങി എന്ന ചോദ്യത്തിന് കൃത്യമായ കണക്കില്ല എന്നാണ് ഉത്തരം. സർക്കാർ വാഹനങ്ങൾ ആരെല്ലാം ഉപയോഗിക്കുന്നു? അവ എവിടേക്കെല്ലാം ഓടുന്നു? എന്നതിനും കൃത്യമായ മറുപടിയില്ല. 7 സീറ്റുള്ള സർക്കാർ വാഹനം അഞ്ചു സീറ്റും കാലിയാക്കി ഓടുന്നതു തിരുവനന്തപുരത്തെ പതിവുകാഴ്ചയാണ്.

5 വർഷം പോലും പൂർത്തിയാക്കാത്ത, 86,000 കിലോമീറ്റർ മാത്രം ഓടിയ കാർ മാറ്റി പുതിയതു വാങ്ങണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയുന്നതല്ല. ഫയൽ നിയമ മന്ത്രി വഴി മുഖ്യമന്ത്രിക്കു മുന്നിലേക്കും മന്ത്രിസഭയിലേക്കുമെത്തി അത് സ്ഥിരമായി പാസ്സാകുന്നു. മന്ത്രിമാർ, ഉദ്യോഗസ്ഥർ, ഗവർണർ എന്നിവർക്കായി ഈ സർക്കാർ എത്ര ഔദ്യോഗിക വാഹനങ്ങൾ വാങ്ങി ? എത്ര രൂപ ചെലവഴിച്ചു? ഇനി ആരെല്ലാം വാഹനം ആവശ്യപ്പെട്ടിട്ടുണ്ട് ?

മുഖ്യമന്ത്രിയുടെ വെള്ള ഇന്നോവ ക്രിസ്റ്റ കാറുകളുടെ വാഹന വ്യൂഹത്തിലേക്കു കറുത്ത ക്രിസ്റ്റ കാറുകൾ കയറി വരികയും, പുതിയ ടാറ്റ ഹാരിയർ വാങ്ങാ‍ൻ തീരുമാനിച്ചതിനു തൊട്ടുപിന്നാലെ തീരുമാനം മാറ്റി കിയ കാർണിവൽ വാങ്ങുകയും ചെയ്ത സാഹചര്യത്തിൽ സ്വാഭാവികമായും ജനങ്ങൾക്കുണ്ടാകുന്ന സംശയം.

2021 മേയില്‍ മന്ത്രിമാര്‍ക്ക് അനുവദിച്ച ഔദ്യോ​ഗിക വാഹനങ്ങള്‍ 1-1.5 ലക്ഷം കിലോമീറ്റര്‍ വരെയാണ്‌ ഓടിയത്‌. സംസ്‌ഥാനത്തിന്റെ ധന സ്ഥിതി വിവരിക്കുന്ന ധവളപത്രം യു.ഡി.എഫ്‌ പുറത്തിറക്കിയ അന്നുതന്നെ പ്രതിപക്ഷ നേതാവിനു പുതിയ കാര്‍ ലഭിച്ചതു വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടിക്ക് ആംബുലന്‍സ് അടക്കം 28 സുരക്ഷാ വാഹനങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്ന് ധവള പത്രത്തില്‍ യു ഡി എഫ് കുറ്റപ്പെടുത്തിയിരുന്നു.മാത്രമല്ല മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാന്‍ മാത്രം ഏഴ് കാറുകള്‍ വാങ്ങി എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന് പുതിയ വാഹനം വാങ്ങുന്നത് എന്നതും ശ്രദ്ധേയമാ

പുതിയ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിെനതിരേ ധവള പത്രത്തില്‍ വിമര്‍ശനവുമുണ്ടായിരുന്നു. എന്നാല്‍, മുന്‍പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉപയോഗിച്ചിരുന്ന വാഹനമാണു സതീശന്‍ ഉപയോഗിച്ചിരുന്നതെന്നും അത്‌ രണ്ടരലക്ഷം കിലോമീറ്ററിലധികം ഓടിയെന്നുമായിരുന്നു അദ്ദേഹം തന്നെ തുറന്ന് പറയുന്നത്. പഴയ വാഹനം ഒന്നര ലക്ഷം കിലോമീറ്റര്‍ പോലും ഓടാതെയാണു മന്ത്രിമാര്‍ക്കു പുതിയവ വാങ്ങുന്നതെന്നും വിമര്‍ശനമുണ്ട്‌.

1957 ല്‍ കേരളത്തിന്റെ പൊതുകടം 34 കോടി രൂപ മാത്രമായിരുന്നെങ്കില്‍ 2022 ല്‍ അത് 3.3 ലക്ഷം കോടിയായി ഉയര്‍ന്നു കഴിഞ്ഞു.കേരളത്തിന്റെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്റ്റിന്റെ അഥവാ ജി എസ് ഡി പിയുടെ 37 ശതമാനത്തോളം കടം വാങ്ങിച്ചിരിക്കുകയാണ്.റവന്യു വരുമാനത്തിന്റെ അറുപത് ശതമാനവും ശമ്പളം പെന്‍ഷന്‍ എന്നിവയക്ക് മാറ്റിവയ്കുന്ന സംസ്ഥാനമാണ് കേരളം.

കേന്ദ്ര സര്‍ക്കാരിന്റെ ജി എസ് ടി വിഹിതം, മദ്യം ലോട്ടറി എന്നിവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം, പെട്രോളിയം സെസ് ഇവയൊക്കെയാണ് കേരളത്തിന്റെ റവന്യു വരുമാനം. മറ്റ് റവന്യു വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ നമുക്ക് ഇതുവരെ നമുക്ക് കഴിഞ്ഞിട്ടില്ല. വർഷത്തിലെ അധിക കടമെടുപ്പ്, പബ്ലിക് അക്കൗണ്ടിലെ നീക്കിയിരിപ്പ് എന്നിവ ചൂണ്ടിക്കാട്ടിയും സർക്കാരിന് കീഴിലെ സ്ഥാപനങ്ങളെടുത്ത വായ്പകൾ സർക്കാർ കടമായി കണക്കിലെടുത്തും നടപ്പുവർഷത്തെ കടമെടുപ്പ് പരിധിയിൽ 24,638.66 കോടിരൂപ വെട്ടിച്ചുരുക്കി. ഇതിനൊപ്പം, ചരക്ക്-സേവന നികുതി നടപ്പാക്കിയപ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടത്തിനുള്ള നഷ്ടത്തിനുള്ള നഷ്ടപരിഹാരം തുടരുന്ന കാര്യത്തിൽ അനുകൂലതീരുമാനം ഉണ്ടാകാത്തതിനാൽ ഈ ഇനത്തിൽ സംസ്ഥാനത്തിന് 9,000 കോടിയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (51 minutes ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (54 minutes ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (58 minutes ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (1 hour ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (1 hour ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (1 hour ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (1 hour ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (2 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (2 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (2 hours ago)

Malayali Vartha Recommends