വെടക്കാക്കി തനിക്കാക്കി... ഹൈക്കോടതി വീണ്ടും പിണറായിയെ പൊരിച്ചു! PFI നേതാക്കളെ രക്ഷിച്ചു? തോന്നിവാസം അവസാനിപ്പിക്കാൻ താക്കീത്

പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ പേരിൽ എടുത്ത ജപ്തി നടപടികൾ പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്. മലപ്പുറത്തെ ടി.പി യൂസഫ് അടക്കം 18 പേർക്കെതിരായ നടപടി പിൻവലിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ജപ്തി നടപ്പാക്കിയതിൽ വീഴ്ച പറ്റിയെന്നും ഇത് ബോധ്യമായതോടെ നടപടികൾ നിർത്തി വെച്ചതായി സർക്കാർ കോടതിയെ അറിയിച്ചു.
മിന്നൽ ഹർത്താലിൽ 5.20 കോടിയുടെ പൊതു മുതൽ നഷ്ടം ഈടാക്കാനാണ് പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ ആസ്തി വകകൾ കണ്ട് കെട്ടാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ആദ്യഘട്ടം നടപടികളിൽ മെല്ലപ്പോക്ക് നടത്തിയ സർക്കാർ ഹൈക്കോടതി കർശന നിർദ്ദേശം നൽകിയതോടെ ഒറ്റ ദിവസം കൊണ്ട് വ്യാപകമായി നടപടിയെടുത്തു. ഇതിലാണ് വ്യാപക പരാതി ഉയർന്നത്. ഹർത്താൽ നടക്കുന്നതിന് മുമ്പു മരിച്ചവരുടെ സ്വത്ത് വകയടക്കം കണ്ട് കെട്ടിയ സംഭവമുണ്ടായി.
ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പിഴവ് പറ്റിയെന്ന് സർക്കാരും തുറന്ന് സമ്മതിച്ചു. രജിസ്‌ട്രേഷൻ ഐ.ജിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലാൻഡ് റവന്യു കമ്മീഷണർ നടപടികൾ ആരംഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി.
ഇതിനിടയിലാണ് പേര്, വിലാസം, സർവ്വേ നമ്പർ അടക്കമുള്ളവയിലെ സാമ്യം കാരണം ചില പിഴവ് സംഭവിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. തെറ്റായ നടപടികൾ പിൻവലിക്കണമെന്ന് കേസിൽ കക്ഷി ചേരാനെത്തിയ മലപ്പുറത്തെ യൂസഫ് അടക്കമുള്ളവർ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് 18 പേരെ പട്ടികയിൽ നിന്ന് നീക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്. തെറ്റായി പട്ടികയിൽ വന്നവരുടെ വിശദാംശങ്ങൾ അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, ഈരാറ്റുപേട്ട നഗരസഭയിൽ എൻഐഎ അറസ്റ്റ് ചെയ്ത എസ്ഡിപിഐ അംഗത്തിന് യുഡിഎഫ് അംഗങ്ങളുടെ പിന്തുണ. പോപ്പുലർ ഫ്രണ്ടിന്റ തീവ്രവാദ ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത ഇ പി അൻസാരിയെ ആണ് ഒരാൾ ഒഴികെ മുഴുവൻ യുഡിഎഫ് അംഗങ്ങളും പിന്തുണച്ചത്. അൻസാരിക്ക് 6 മാസം അവധിനൽകണം എന്ന പ്രമേയത്തിലാണ് യുഡിഫ് പിന്തുണ.
നഗരസഭയില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത എസ്ഡിപിഐ അംഗത്തിന് അവധി അനുവദിക്കുന്നതിനെ ചൊല്ലിയാണ് ഇപ്പോൾ രാഷ്ട്രീയ വിവാദം കൊഴുക്കുന്നത്. അവധി അപേക്ഷാ ആവശ്യത്തെ യുഡിഎഫ് പിന്തുണച്ചു എന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. എന്നാല്‍ അവധി അപേക്ഷയുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും എടുക്കാം എന്ന ശുപാര്‍ശ നല്‍കുകയാണ് ഉണ്ടായതെന്ന് യുഡിഎഫ് വിശദീകരിക്കുന്നത്.
ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഇ.പി. അന്‍സാരിയ്ക്ക് അവധി ആവശ്യപ്പെട്ട് എസ് ഡി പി ഐ അവതരിപ്പിച്ച പ്രമേയത്തെ എല്‍ഡിഎഫ് അംഗങ്ങള്‍ എതിര്‍ത്തിരുന്നു. മുൻകാല പ്രാബല്യത്തോടെ അവധി അനുവദിക്കണമെന്ന വിഷയം അവതരിപ്പിച്ചത് എസ്ഡിപിഐ അംഗം നൗഫിയ ഇസ്മായിലാണ്.
മുസ്ലിംലീഗിലെ മുതിർന്ന അംഗം പി എം അബ്ദുൽ ഖാദർ ഇതിനെ പിന്തുണച്ചു. 27 അംഗ കൗൺസിലിൽ 9 എൽഡിഎഫ് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി. തീവ്രവാദ ബന്ധം ആരോപിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്യവ്യാപക റെയ്ഡിന്റെ ഭാഗമായാണ് അന്‍സാരിയെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഐഎസ് പ്രവര്‍ത്തനത്തിന് സഹായം ചെയ്തെന്ന് എന്‍ഐഎ സത്യവാങ്മൂലം നല്‍കിയിരുന്നു.
പ്രതികള്‍ ഐഎസ് പ്രവര്‍ത്തനത്തിന് സഹായം ചെയ്തുവെന്നും ദേശവിരുദ്ധ പ്രവര്‍ത്തനത്തിനായ ഗൂഡാലോചന നടത്തി എന്നതടക്കമുള്ള കുറ്റകൃത്യത്തില്‍ പങ്കാളികളായെന്നാണ് എന്‍ ഐ എ കോടതിയെ അറിയിച്ചത്. വലിയ തയ്യാറെടുപ്പിനൊടുവിലാണ് എന്‍ ഐ എ സംസ്ഥാന വ്യാപക റെയ്ഡ് നടത്തിയത്.
കൊല്ലം, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, വയനാട് പത്തനംതിട്ട, കാസര്‍കോട് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും റെയ്ഡ്. ഡല്‍ഹിയില്‍ നിന്നെത്തിയ സംഘത്തിനൊപ്പം കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരായിരുന്നു റെയ്ഡിന് നേതൃത്വം കൊടുത്തത്. പലയിടത്തും സംസ്ഥാന പോലീസിന് ഒഴിവാക്കി കേന്ദ്രസേനയുടെ സുരക്ഷയോട് കൂടിയായിരുന്നു പരിശോധന.
കരമന അഷ്റഫ് മൊലവി, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിക് അഹമ്മദ്, സോണല്‍ സെക്രട്ടറി ഷിഹാസ്, ഈരാറ്റുപേട്ട സ്വദേശികളായ, എം.എം. മുജീബ്, അന്‍സാരി, നജ്മുദ്ദീന്‍, സൈനുദ്ദീന്‍, പി.കെ. ഉസ്മാന്‍, സംസ്ഥാന ഭാരവാഹിയായ യഹിയ കോയ തങ്ങള്‍, കെ. മുഹമ്മദാലി, കാസകോട് ജില്ലാ പ്രസിഡന്റ് സി.ടി. സുലൈമാന്‍ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട്ടെ ആസ്ഥാന മന്ദിരമടക്കം എന്‍ഐഎ റെയ്ഡ് ചെയ്തിരുന്നു. രേഖകളും നോട്ടീസുകളും ലാപ് ടോപ്പുകളും കംപ്യൂട്ടറുകളടക്കമുള്ളവ എന്‍ഐഎ പിടിച്ചെടുത്തിരുന്നു.
https://www.facebook.com/Malayalivartha



























