സംശയരോഗം കാരണം ഭര്‍ത്താവ് ഭാര്യയെ കത്രികകൊണ്ട് കുത്തിക്കൊന്നു

സംശയരോഗം കാരണം ഭര്‍ത്താവ് ഭാര്യയെ കത്രികകൊണ്ട് കുത്തിക്കൊന്നു.ഫറോക്ക് കോടാമ്പുഴയിലാണ് സംഭവം. പാലക്കാട് സ്വദേശി മല്ലിക(40)യാണ് മരിച്ചത്. ഭര്‍ത്താവ് ചാത്തന്‍പറമ്പ് സ്വദേശി ലിജേഷ് (കുട്ടന്‍48) കീഴടങ്ങിയതായി പോലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം ലിജേഷ് തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ഇരുവര്‍ക്കും മക്കളുണ്ട്.
സംശയരോഗം കാരണം ഭര്‍ത്താവ് ഉപദ്രവിക്കുന്നതായി യുവതി അയല്‍വാസികളോട് പറഞ്ഞതായി വിവരമുണ്ട്. ഇരുവരും തമ്മില്‍ വഴക്കും പതിവാണത്രെ. സംഭവത്തില്‍ ഭര്‍ത്താവായ പ്രതിയെ വിശദമായി ചോദ്യംചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























