എല്ലാം സിനിമാകഥ പോലെ... നിര്‍മ്മാതാവും വ്യവസായിയുമായ മാര്‍ട്ടില്‍ സെബാസ്റ്റ്യന്‍ അറസ്റ്റില്‍; അറസ്റ്റ് 15 വര്‍ഷത്തിലേറെ യുവതിയെ പീഡിപ്പിച്ച കേസില്‍; 78 ലക്ഷത്തിലധികം രൂപയും 80 പവന്‍ സ്വര്‍ണവും മാര്‍ട്ടില്‍ തട്ടിയെടുത്തെന്നും യുവതി ആരോപിക്കുന്നു; ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ് കേസില്‍ അന്വേഷണം നേരിട്ട വിവാദ വ്യവസായി അവസാനം പിടിയില്‍

ഓണ്‍ലൈന്‍ തട്ടിപ്പിന് മുമ്പ് കേരളം ഏറെ ചര്‍ച്ച ചെയ്ത തട്ടിപ്പാണ് ആട് തെക്ക് മാഞ്ചിയം തട്ടിപ്പ്. അന്യസംസ്ഥാനങ്ങളില്‍ തേക്ക്, മാഞ്ചിയം പ്‌ളോട്ടുകളുണ്ടാക്കിയും ആട് കൃഷി നടത്തിയും വര്‍ഷങ്ങള്‍ക്കകം വന്‍ ലാഭം വാഗ്ദാനം ചെയ്താണ് പ്രതികള്‍ നിക്ഷേപകരെ വഞ്ചിച്ചത്. 1986 - 92 കാലഘട്ടത്തിലെ ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ് കേസില്‍ അന്വേഷണം നേരിട്ട വിവാദ വ്യവസായിയാണ് മാര്‍ട്ടില്‍ സെബാസ്റ്റ്യന്‍.
അന്ന് രക്ഷപ്പെട്ട മാര്‍ട്ടില്‍ ഇപ്പോള്‍ പിടിയിലായി. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ സിനിമ നിര്‍മാതാവ് യുവതിയെ പീഡിപ്പിച്ചത് 15 വര്‍ഷത്തിലേറെ തവണയാണ്. നിര്‍മ്മാതാവും വ്യവസായിയുമായ മാര്‍ട്ടില്‍ സെബാസ്റ്റ്യനാണ് പിടിയിലായത്. തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് കൊച്ചി പൊലീസ് മാര്‍ട്ടിനെ അറസ്റ്റ് ചെയ്തത്. സിനിമയില്‍ അവസരവും വിവാഹവാഗ്ദാനവും നല്‍കി 15 വര്‍ഷത്തിലേറെയാണ് മാര്‍ട്ടില്‍ സെബാസ്റ്റ്യന്‍ പീഡിപ്പിച്ചതെന്നാണ് യുവതി പരാതി നല്‍കിയത്.
വയനാട് മുംബൈ, തൃശ്ശൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ വച്ചാണ് പീഡിപ്പിച്ചത്. 78 ലക്ഷത്തിലധികം രൂപയും 80 പവന്‍ സ്വര്‍ണവും വ്യവസായിയായ മാര്‍ട്ടിന്‍ തട്ടിയെടുത്തെന്നും യുവതി ആരോപിക്കുന്നുണ്ട്. ഡിസംബറില്‍ കേസെടുത്തെങ്കിലും ഹൈക്കോടതി മാര്‍ട്ടിന് മുന്‍കൂര്‍ ജാമ്യം നല്‍കി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാവണമെന്ന് നിര്‍ദേശിച്ചായിരുന്നു ജാമ്യം.
ഇത് പ്രകാരം ഇന്നലെ ചോദ്യം ചെയ്യല്‍ നടന്നു. ഇന്ന് വീണ്ടും ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാര്‍ട്ടിനെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ് വിവാദത്തിന് ശേഷം സി എസ് മാര്‍ട്ടില്‍ എന്ന പേരുമാറ്റി മാര്‍ട്ടിന്‍ സെബാസ്റ്റ്യനായി സിനിമാ നിര്‍മ്മാണത്തില്‍ വീണ്ടും സജീവമാവുകയായിരുന്നു.
അതേസമയം ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പുകേസിലെ പ്രതി 20 വര്‍ഷത്തിനുശേഷം പിടിയിലായിരുന്നു. 1995ല്‍ പാലക്കാട് കല്‍മണ്ഡപത്തില്‍ എച്ച്.വൈ.എസ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനം നടത്തി നിക്ഷേപകരെ വഞ്ചിച്ച കേസിലെ രണ്ടാം പ്രതി കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി സനലാണ് പാലക്കാട് ടൗണ്‍ സൗത് പൊലീസിന്റെ പിടിയിലായത്.
പാലക്കാട് പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ സൗത് സി.ഐ മനോജ് കുമാര്‍, എസ്.ഐ സുജിത്ത് കുമാര്‍, സീനിയര്‍ സി.പി.ഒ റഷീദലി, സി.പി.ഒമാരായ ജിനപ്രസാദ്, സാജിദ്, അബ്ദുല്‍ മജീദ്, വിനോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കേരളത്തില്‍ നിക്ഷേപ തട്ടിപ്പുകള്‍ ഒരു പുതുമയുള്ള കാര്യമല്ല. ആട് തേക്ക് മാഞ്ചിയം തട്ടിപ്പിനിരയായവര്‍ മുതല്‍ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപക തട്ടിപ്പ് വരെ നീളുന്നു ആ നിര. പതിനായിരങ്ങള്‍ മുതല്‍ കോടികളുടെ വരെ തട്ടിച്ച ചെറുതും വലുതുമായ സാമ്പത്തിക തിരിമറികള്‍. ചിട്ടി മുതല്‍ ഉത്പന്നങ്ങളുടെ വരെ പേരില്‍ വരെ തട്ടിപ്പുകള്‍ നടന്നു. എന്നിട്ടും മലയാളികള്‍ ഒട്ടും പഠിച്ചില്ലെന്നതാണ് വസ്തുത.
എല്ലാതട്ടിപ്പിലും ഇരയാകുന്നവര്‍ സാധാരണക്കാരാണ്. അവരില്‍ തന്നെ ഭൂരിഭാഗവും ഇടത്തരം കുടുംബത്തിനും താഴെയുള്ളവള്‍. ഏറ്റവും ഒടുവില്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലെത്തി നില്‍ക്കുമ്പോളും തട്ടിപ്പിനിരയായവര്‍ ഭൂരിപക്ഷവും രോഗികളും മകളുടെ വിവാഹത്തിന് വേണ്ടി പണം നിക്ഷേപിച്ചവരുമാണ്. ഇത്തരം പാവങ്ങള്‍ തന്നെയാണ് ഇത്തരം തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നതും.
ചെറിയ മാസനിക്ഷേപത്തിന് വലിയ തുക ലാഭം എന്ന ആകര്‍ഷകമായ ഓഫറുകളില്‍ വീണുപോകുന്ന പാവങ്ങളെ. പോപ്പുലര്‍ ഫിനാന്‍സ് എന്ന സ്ഥാപനം തട്ടിച്ചത് ചില്ലറയൊന്നുമല്ല. 2000 കോടിയിലേറെ രൂപയാണ്. വിജയ് മല്ല്യയെയോ നീരവ് മോദിയേയോ പോലെ ബാങ്കുകളെയല്ല, മറിച്ച് അന്നന്നത്തെ അന്നത്തിന് പണിയെടുത്ത് ജീവിക്കുന്ന പാവങ്ങളെയാണ്. അവരുടെ വിയര്‍പ്പിന്റെ കണങ്ങളാണ് അവരൂറ്റിയത്. ഇതുപോലെ നിരവധി തട്ടിപ്പുകള്‍ ഉണ്ടെങ്കിലും മലയാളികള്‍ പഠിക്കുന്നില്ല.
"
https://www.facebook.com/Malayalivartha



























