മുതലാളി നല്ലവനാണ്... എറണാകുളത്ത് ഹെല്‍മറ്റിനുള്ളില്‍ നായ്ക്കുട്ടിയെ കടത്തിയ സംഭവത്തില്‍ ട്വിസ്റ്റ്; പ്രതികളോട് ക്ഷമിച്ചതായി പെറ്റ് ഷോപ്പ് ഉടമ; കേസ് തുടരണോയെന്നത് പുനഃപരിശോധിക്കും; കര്‍ണാടകയില്‍ നിന്നും പിടികൂടിയ വിദ്യാര്‍ത്ഥികള്‍ പെട്ടുപോയി

നായ്ക്കുട്ടിയ മോഷ്ടിച്ച സംഭവത്തില്‍ ശരിക്കും പെട്ടിരിക്കുകയാണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍. എന്തിനിവര്‍ ചെയ്‌തെന്നും സാഹസികമായി പോലീസ് പിടികൂടിയതും വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ ട്വിസ്റ്റ്.
എറണാകുളത്ത് ഹെല്‍മറ്റിനുള്ളില്‍ നായ്ക്കുട്ടിയെ കടത്തിയ സംഭവത്തില്‍ പ്രതികളോട് ക്ഷമിച്ചതായി പെറ്റ് ഷോപ്പ് ഉടമ. കേസ് തുടരണോയെന്നത് പുനഃപരിശോധിക്കുമെന്ന് പെറ്റ് ഷോപ്പ് ഉടമ മുഹമ്മദ് ബാഷിത്ത് പറഞ്ഞു.
പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കണമെന്നും കൊച്ചി പൊലീസിന് നന്ദി അറിയിക്കുന്നെന്നും മുഹമ്മദ് ബാഷിത്ത് പറഞ്ഞു. പെറ്റ് ഷോപ്പില്‍ നിന്ന് നായ്ക്കുട്ടിയെ കടത്തിയ സംഭവത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ നിഖില്‍, ശ്രേയ എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്.
കര്‍ണാടകയിലെ കര്‍ക്കലയില്‍ നിന്ന് പനങ്ങാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നെട്ടൂരിലുള്ള പെറ്റ് ഷോപ്പില്‍ നിന്ന് കടത്തികൊണ്ടുപോയ 20,000 രൂപ വിലയുള്ള നാല്‍പ്പത്തിയഞ്ച് ദിവസം മാത്രം പ്രായമുള്ള നായ്ക്കുട്ടിയെയും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.
ജനുവരി 28 രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. പൂച്ചയെ വാങ്ങുമോയെന്ന് അന്വേഷിക്കുന്നതിനായാണ് യുവതിയും യുവാവും നെട്ടൂരിലുള്ള പെറ്റ് ഷോപ്പിലെത്തിയത്. ഇതിനിടെ കടയുടമയുടെ ശ്രദ്ധ മാറിയപ്പോള്‍ കൂട്ടില്‍നിന്ന് നായ്ക്കുട്ടിയെ പുറത്തെടുത്ത് യുവാവിന്റെ ഹെല്‍മറ്റിനുള്ളില്‍ വയ്ക്കുകയായിരുന്നു. സ്പിറ്റ്സ് ഇനത്തില്‍പ്പെട്ട മൂന്ന് നായ്ക്കുട്ടികളില്‍ ഒന്നിനെയാണ് വിദ്യാര്‍ത്ഥികള്‍ മോഷ്ടിച്ചത്. ആലപ്പുഴ സ്വദേശിയ്ക്ക് വില്‍ക്കുന്നതിനായി ഇവയെ കടയില്‍ എത്തിച്ചതായിരുന്നു.
നായയെയും കൊണ്ട് യുവതിയും യുവാവും കടന്നതിന് പിന്നാലെ നായ്ക്കുട്ടിയെ വാങ്ങാന്‍ ആലപ്പുഴ സ്വദേശി എത്തിയതോടെയാണ് മോഷണവിവരം കടയുടമ അറിയുന്നത്. നായ്ക്കുട്ടി ഓടിപ്പോയെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ കണ്ടെത്താനാകാതെ വന്നതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.
ഇവര്‍പോയ വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചപ്പോഴാണ് വൈറ്റിലയിലെ മറ്റൊരു കടയില്‍ നിന്ന് തീറ്റ മോഷ്ടിച്ചതായി കണ്ടെത്തുന്നത്. ഇതിന് പിന്നാലെ കടയുടമ പനങ്ങാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വളര്‍ത്താനാണോ വില്‍ക്കാനാണോ നായ്ക്കുട്ടിയെ മോഷ്ടിച്ചത് എന്നതടക്കം അറിയാന്‍ പ്രതികളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
വളരെ വിദഗ്ധമായാണ് 20,000 രൂപ വിലയുള്ള നായ്ക്കുട്ടിയെ ഹെല്‍മെറ്റില്‍ ഒളിപ്പിച്ചാണ് കടത്തിയത്. നായ്ക്കുട്ടി ശബ്ദമുണ്ടാക്കാതിരുന്നതിനാല്‍ മോഷണം ആദ്യം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് രണ്ട് പേര്‍ നായ്ക്കുട്ടിയെ എടുത്ത് ഹെല്‍മെറ്റില്‍ ഒളിപ്പിച്ചു കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
കടയുടമകള്‍ ഉടന്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ വൈറ്റിലയിലെ ഒരു പെറ്റ്ഷോപ്പില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ നായ്ക്കുട്ടികള്‍ക്കുള്ള തീറ്റയും മോഷ്ടിച്ചതായി കണ്ടെത്തിയിരുന്നു.
4 ദിവസത്തെ സസ്‌പെന്‍സ് പൊളിച്ചാണ് നായ്ക്കുട്ടിയെ കിട്ടിയത്. കര്‍ണാടകയിലെ കര്‍ക്കലയിലാണ് കണ്ടെത്തിയത്. ഇവിടേക്ക് കൊച്ചിയില്‍ നിന്ന് 465 കിലോമീറ്റര്‍ ദൂരമുണ്ട്. ഇരുവരും കര്‍ണാടക സ്വദേശികളാണ്.
കേരളത്തില്‍ വാരാന്ത്യം ആഘോഷിച്ചു ബൈക്കില്‍ മടങ്ങവേ നിഖിലും ശ്രേയയും നെട്ടൂരിലെ ഷോപ്പില്‍ നിന്ന് 28ന് രാത്രി ഏഴോടെയാണ് നായ്ക്കുട്ടിയെ മോഷ്ടിച്ചത്. ഹിന്ദിയിലായിരുന്നു സംസാരം. മാന്യമായ പെരുമാറ്റം ആയതിനാല്‍ സംശയം തോന്നിയില്ല. ജീവനക്കാരന്റെ ശ്രദ്ധ മാറിയ തക്കത്തിന് കൂടു തുറന്ന് നായ്ക്കുട്ടിയെ ഹെല്‍മറ്റിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു.
ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. ഹിന്ദിയിലുള്ള സംസാരം അന്വേഷണം കേരളത്തിനു പുറത്തേക്ക് നീളാന്‍ കാരണമായി. ഒരു രസത്തിനു ചെയ്തതെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്.
"
https://www.facebook.com/Malayalivartha



























