എല്ലാവരെയും കൂട്ടിച്ചേര്‍ത്ത് കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം.... ജനകീയ മാജിക്കാവും സംസ്ഥാന ബജറ്റില്‍ ഉണ്ടാകുകയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍....

ജനകീയ മാജിക്കാവും സംസ്ഥാന ബജറ്റില്‍ ഉണ്ടാകുകയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. എല്ലാവരെയും കൂട്ടിച്ചേര്‍ത്ത് കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. എല്ലാവരുടെയും സഹായത്തോടെ വികസന കാര്യങ്ങളുമായി സംസ്ഥാനം അതിശക്തമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാറിന്റെ സമീപനം കേരളത്തിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കേന്ദ്രത്തിന്റെ നടപടി സംസ്ഥാനത്തെ ജനങ്ങള്‍ കൂടി മനസിലാക്കേണ്ടതാണ്. ജനങ്ങള്‍ക്ക് താങ്ങാനായി സാധിക്കാത്ത ഭാരം എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞ് ധനമന്ത്രി .
"
https://www.facebook.com/Malayalivartha



























