സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമ സഭയിലെത്തി.... താങ്ങാനാകില്ലാത്ത ഭാരമുണ്ടാകില്ലെന്ന് ധനമന്ത്രി

സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമ സഭയിലെത്തി. അദ്ദേഹത്തിന്റെ 10-ാം നമ്പര്‍ കാറില്‍ 8.40 നാണ് അദ്ദേഹം ഔദ്യോഗിക വസതിയില്‍ നിന്നും പുറപ്പെട്ടത്. ഒമ്പതിനാണ് അദ്ദേഹം സഭയില്‍ ബജറ്റ് അവതരിപ്പിക്കുക.
കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും സംസ്ഥാന ബജറ്റ് പേപ്പര്‍ രഹിതമായിരിക്കും. ബജറ്റ് വിവരങ്ങളും രേഖകളും ലഭ്യമാക്കാനായി മൊബൈല്‍ ആപ്ലിക്കേഷന്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചിച്ചിട്ടുണ്ട്.
ബജറ്റ് അവതരണത്തിനുശേഷം മുഴുവന്‍ ബജറ്റ് രേഖകളും എന്ന ലിങ്ക് മുഖേനയും 'കേരള ബജറ്റ്' എന്ന ആപ്പില്‍ ലഭ്യമാകും.
https://www.facebook.com/Malayalivartha



























