വീടിന് തീയിട്ട് ഭാര്യയെയും മക്കളെയും കൊല്ലാൻ ശ്രമിച്ച ഗൃഹനാഥൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കഴിഞ്ഞ ദിവസം വീടിന് തീയിട്ട് ഭാര്യയേയും മക്കളേയും കൊല്ലാൻ ശ്രമിച്ച ഗൃഹനാഥൻ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. മറവൻതുരുത്ത് പഞ്ഞിപ്പാലം നാരായണ ഭവനിൽ രാജീവാണ് ഇന്നലെ നാലോടെ ജീവനൊടുക്കാൻ ശ്രമിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായ രാജീവ് അപകട നില തരണം ചെയ്തു.
മദ്യപനായ രാജീവ് ശാരീകമായി തികച്ചും ദുർബലനായതിനാൽ കൈഞരമ്പ് മുറിഞ്ഞ് രക്തം വാർന്നു പോയതോടെ രാജീവിന്റെ ബ്ലഡ് പ്ലഷർ കുറഞ്ഞു. ചികിൽസയെ തുടർന്ന് ശാരീരിക നില മെച്ചപ്പെട്ടു. അടുത്ത ദിവസം ആശുപത്രി വിടാനാകുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മദ്യ ലഹരിയിലായിരുന്ന രാജീവ് ഭാര്യയും മക്കളുമായി കലഹിച്ചതിനെ തുടർന്ന് ബുധനഴ്ച പുലർച്ചെ ഒന്നോടെ ഭാര്യയും മക്കളും വീട്ടിലുണ്ടെന്ന് കരുതി വീടിന് തീയിടുകയായിരുന്നു. വഴക്കുണ്ടായതിനെ തുടർന്ന് രാജീവിന്റെ ഭാര്യ സ്മിതയേയും മക്കളായ ഐശ്വര്യ, അശ്വനി, അർജുൻ എന്നിവരെ അന്ന് സന്ധ്യയോടെ അയൽക്കാർ വീട്ടിലേക്ക് കൊണ്ടുപോയതിനാൽ ആളപായമുണ്ടായില്ല.
https://www.facebook.com/Malayalivartha



























