എന്‍ഡോസള്‍ഫാന്‍ ദുരന്ത നഷ്ടപരിഹാരക്കേസ്: 14 കൊലയാളി കമ്പനി എം.ഡിമാര്‍ പ്രതികളായ കേസ്, 2 കമ്പനി എംഡിമാര്‍ മാര്‍ച്ച് 24 നകം കാര്യ വിവര പത്രിക ഹാജരാക്കാന്‍ കോടതി ഉത്തരവ്

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ 14 കൊലയാളി കമ്പനി എം.ഡിമാര്‍ പ്രതികളായ കേസില്‍ 2 കമ്പനി എം.ഡി മാര്‍ മാര്‍ച്ച് 24 നകം കാര്യ വിവര പത്രിക ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം അഡീ. സബ് കോടതി ജഡ്ജി ലൈജു മോള്‍ ഷെരീഫിന്റെതാണുത്തരവ്. 12 കമ്പനി എംഡി മാര്‍ നേരത്തേ കാര്യ വിവര പത്രിക സമര്‍പ്പിച്ചിരുന്നു. എട്ടാം പ്രതിയെ കോടതി എക്സ്സ്പാര്‍ട്ടിയാക്കി ( ഹാജരാകാത്തതിനാല്‍ പ്രതിക്ക് വാദിയുടെ കേസില്‍ തര്‍ക്കമില്ലെന്ന നിരീക്ഷണത്തില്‍ വാദിയുടെ പരാതി ശരിവച്ചു കൊണ്ടുള്ള ഉത്തരവ്) ഉത്തരവ് പുറപ്പെടുവിച്ചു.
അതേസമയം 161 കോടി രൂപ 15 കമ്പനികളില്‍ നിന്നും ഈടാക്കി കിട്ടാന്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസിലാണ് കോടതി നടപടി. സര്‍ക്കാര്‍ ഇരകള്‍ക്ക് നല്‍കിയ തുക കമ്പനികളില്‍ നിന്നും ഈടാക്കി കിട്ടാനാണ് കേസ. കീടനാശിനി പ്രയോഗത്തില്‍ കൊല്ലപ്പെട്ടത് 400 ഓളം പേരാണ്.
മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം വീതവും അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 3 ലക്ഷം വീതവുമാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അധീനതയില്‍ കാസര്‍ഗോഡ് ജില്ലയിലുള്ള കശുമാവ് അടക്കമുള്ള തോട്ടങ്ങളിലാണ് മാരക വിഷാംശമടങ്ങിയ കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ തളിച്ചത്. 2000 - 2002 വര്‍ഷം വരെയാണ് കീടനാശിനി തളിച്ചത്. എന്നാല്‍ 2003 ല്‍ മാത്രമാണ് എന്‍ഡോസള്‍ഫാന്‍ നിരോധനം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്നത്
2003 ല്‍ കൊണ്ടു വന്ന എന്‍ഡോസള്‍ഫാന്‍ നിരോധനം സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി നടപ്പാക്കാത്തതാണ് ജീവനാശവും കൃഷി നാശവും സംഭവിക്കാന്‍ കാരണമായത്.
https://www.facebook.com/Malayalivartha



























