മദ്യവില കൂടും... വിദേശ മദ്യങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ സെസ് , രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ബജറ്റ് അവതരണം പതിനൊന്നരയോടെ അവസാനിച്ചു, ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം, അധിക നികുതി നിര്‍ദ്ദേശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല

മദ്യവില കൂടും... വിദേശ മദ്യങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ സെസ് ഏര്‍പ്പെടുത്തി. ഇന്ധന വിലയും മദ്യ വിലയും കൂടും .പെട്രോള്‍ ഡീസല്‍ എന്നിവക്ക് 2 രൂപ സെസ് ഏര്‍പ്പെടുത്തി. ഇതോടെ ഇന്ധന വിലയും മദ്യ വിലയും കൂടും.
സംസ്ഥാനത്തെ ഭൂമിയുടെ ന്യായ വില കൂട്ടി. 20 ശതമാനമാണ് ഭൂമിയുടെ ന്യായ വില വര്‍ധിപ്പിച്ചത്. ഫ്‌ലാറ്റുകളുടെ മുദ്ര വില കൂട്ടി. വിദേശ മദ്യങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ സെസ് ഏര്‍പ്പെടുത്തി.
സംസ്ഥാനത്തെ മോട്ടോര്‍ വാഹന നികുതി കൂട്ടി. മോട്ടോര്‍ വാഹന നികുതിയില്‍ 2% വര്‍ദ്ധന ഉണ്ടാകുമെന്ന് ധനമന്ത്രി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി സാധാരണ വാഹങ്ങളെ പോലെ 5 % ആക്കി കുറച്ചു. ഫാന്‍സി നമ്പര്‍ സെറ്റുകള്‍ കൂട്ടുമെന്നും ധനമന്ത്രി അറിയിച്ചു. കോണ്‍ട്രാക്റ്റ്, സ്റ്റേജ് കാരിയര്‍ വാഹനങ്ങളുടെ നികുതി 10% ആയി കുറച്ചു.
ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങള്‍ക്കും ഒന്നിലധികം വീടുകള്‍ക്കും പ്രത്യേക നികുതി കൊണ്ട് വരുമെന്ന് ധനമന്ത്രി. അത് വഴി പ്രതീക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആയിരം കോടി അധിക വരുമാനമാണ്. വാണിജ്യ വ്യവസായിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തീരുവ ഏര്‍പ്പെടുത്തും.
രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ബജറ്റ് അവതരണം പതിനൊന്നരയോടെയാണ് അവസാനിച്ചു, ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷം.
സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി മറികടക്കുന്നതിനായി ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതി നിര്‍ദ്ദേശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല. ഇന്ധനവിലയിലെ വര്‍ദ്ധന വിലക്കയറ്റത്തിന് വഴിവക്കും. ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണിതെന്ന് വിമര്‍ശിച്ച് രമേശ് ചെന്നിത്തല.
"
https://www.facebook.com/Malayalivartha



























