Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

അമ്പൂരി രാഖി മോള്‍ കൊലക്കേസ്: വിചാരണ അന്തിമഘട്ടത്തില്‍, 83 സാക്ഷികളെ വിസ്തരിച്ചു, 40 തൊണ്ടിമുതലുകള്‍ തെളിവില്‍ സ്വീകരിച്ചു  102, 114 എന്നീ സാക്ഷികളെ 7 ന് വിസ്തരിക്കും, പ്രേത വിചാരണ സി ഡികള്‍ പ്രതികള്‍ക്ക് നല്‍കി, പുതിയ ഫോണിലെ സന്ദേശ അക്ഷരങ്ങളുടെ ഫോണ്ട് സൈസ് വ്യത്യാസമാണ് കേസിന് തുമ്പായത്

03 FEBRUARY 2023 01:02 PM IST
മലയാളി വാര്‍ത്ത

സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയും എറണാകുളം സ്വകാര്യ കമ്പനി ജീവനക്കാരിയുമായ പൂവാര്‍ പുത്തന്‍കട ജോയി ഭവനില്‍ രാഖി മോളെ (30) കൊലപ്പെടുത്തിയ കേസില്‍ വിചാരണ അന്തിമഘട്ടത്തിലെത്തി. 83 സാക്ഷികളെ ഇതിനോടകം വിസ്തരിച്ചു. 40 തൊണ്ടിമുതലുകള്‍ തെളിവില്‍ സ്വീകരിച്ചു. 102, 114 എന്നീ സാക്ഷികളെ 7 ന് വിസ്തരിക്കും. തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ. സെഷന്‍സ് കോടതി മുമ്പാകെയാണ് വിചാരണ അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നത്.

കേസില്‍ രാഖിയിയുടെ മൃതദേഹം പോലീസ് പ്രേത വിചാരണ ചെയ്യുന്നതിന്റെ സിഡികള്‍ പ്രതികള്‍ക്ക് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനും ഫോട്ടോഗ്രാഫറും കോടതിയില്‍ ഹാജരായാണ് 3 സി ഡികള്‍ കോടതിയില്‍ ഹാജരാക്കിയത്. 2 പ്രതികളെ വീണ്ടും ഫെബ്രുവരി 7 ന് ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. രണ്ടാം പ്രതി ജാമ്യത്തിലാണ്.



അതേസമയം പ്രതികളായ ആര്‍മി ഡ്രൈവറെയും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറെയും ജില്ലാ കോടതിയിലെത്തിച്ചത് തോക്കുധാരികളായ പോലീസ് കാവലിലാണ്.ശിക്ഷ ഭയന്ന് പ്രതികള്‍ വിചാരണക്കിടെ മുങ്ങാനുള്ള സാധ്യത മുന്നില്‍ കണ്ട കോടതി റിമാന്റ് വാറണ്ടില്‍ സ്‌ട്രോങ് എസ്‌കോര്‍ട്ട് എന്ന് രേഖപ്പെടുത്തിയതിനാലാണ് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്.


എഞ്ചിനീയറിംഗ് ബിരുദധാരി അമ്പൂരി രാഖി മോളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം വേഗത്തില്‍ അഴുകി മണ്ണിലലിയാന്‍ ഉപ്പു വിതറി വീട്ടു വളപ്പില്‍ കുഴിച്ചിട്ട കേസാണിത്. 2019 ജൂലൈ 21 ന് കൊലപ്പെടുത്തിയ ശേഷം വസ്ത്രങ്ങള്‍ മാറ്റി നഗ്‌നയാക്കി കുഴിച്ചിട്ട മൃതദേഹത്തിന് മുകളില്‍ വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചിരുന്നു. 25 നാണ് മൃതദേഹം കണ്ടെടുത്തത്



പിതാവിന്റെ പരാതി പൂവാര്‍ പോലീസ് തുമ്പുണ്ടാക്കാന്‍ വഴിയില്ലെന്ന് കാട്ടി എഴുതിതള്ളാന്‍ തുടങ്ങവേ ഹൈക്കോടതിയില്‍ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് റിട്ട് ഹര്‍ജിയാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിച്ചത് :രാഖിയുമായുള്ള ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷം മറ്റൊരു വിവാഹം കഴിക്കാനുള്ള കാമുകനായ ആര്‍മിക്കാരന്റെ ശ്രമമാണ് കൊലയിലേക്ക് നയിച്ചത്:ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം രാഖി നിരസിച്ചതും മറ്റൊരു വിവാഹത്തിന് ശ്രമിച്ച കാമുകന്റെ വിവാഹം മുടക്കാന്‍ ശ്രമിച്ചതും ആത്മഹത്യ ചെയ്യുമെന്നും സംഭവം നവ മാധ്യമങ്ങളിലൂടെ വൈറലാക്കുമെന്ന രാഖിയുടെ ഭീഷണിയുമാണ് കൊലക്ക് കാരണമായത്

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (1 hour ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (1 hour ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (1 hour ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (2 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (3 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (4 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (4 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (4 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (4 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (4 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (4 hours ago)

Malayali Vartha Recommends