ബാര്‍ കോഴക്കേസ് : ജസ്റ്റിസ് കെമാല്‍പാഷയുടെ ബെഞ്ചില്‍

മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തിനെതിരായ റിവിഷന്‍ ഹര്‍ജി ഇനി ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ ബെഞ്ച് പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവ് ചോദ്യം ചെയ്ത് തൊടുപുഴ സ്വദേശി സണ്ണി മാത്യു സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ജസ്റ്റിസ് ബി. സുധീന്ദ്രകുമാറിന്റെ ബെഞ്ചായിരുന്നു പരിഗണിച്ചിരുന്നത്.
കഴിഞ്ഞമാസം 24ന് റിവിഷന്‍ ഹര്‍ജിയില്‍ പ്രാരംഭവാദം കേട്ട ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ ബാര്‍ കോഴക്കേസില്‍ നടത്തിയ നിരീക്ഷണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മുന്‍മന്ത്രി നിരപരാധിയാണെന്നു മുഖ്യമന്ത്രിയടക്കമുള്ളവര്‍ പരസ്യ പ്രസ്താവന നടത്തിയതിനെ ജസ്റ്റിസ് സുധീന്ദ്രകുമാര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരും ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരും കേസിനെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നത് കോടതി പ്രത്യേക ഉത്തരവിലൂടെ വിലക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha