Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച മന്ത്രി കുടുംബ സംഗമം രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും തുടര്‍ന്നു. മന്ത്രിമാരും ജീവനക്കാരും മാറിയെന്നേയുള്ളൂ. ചെലവുകള്‍ കൂടിയെന്ന തൊഴിച്ചാല്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലോ, വിഭവങ്ങളുടെയും ആഡംബരത്തിന്റെയും കാര്യത്തിലോ കുറവുണ്ടാകാറില്ല.

03 FEBRUARY 2023 01:17 PM IST
മലയാളി വാര്‍ത്ത

കേരള ബജറ്റില്‍ സകലതിനും വില കൂട്ടി സാധാരണക്കാരന്റെ നടുവൊടിക്കുന്ന സര്‍ക്കാരിന്റെ ധൂര്‍ത്ത് കുറക്കാത്തത് വലിയ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. വരുമാനം കുറഞ്ഞെന്നും ഇനി വായ്പയെടുക്കാന്‍ കഴിയില്ലെന്നും മനസിലാക്കിയിട്ടും പരമാവധി സുഖസൗകര്യങ്ങള്‍ അനുഭവിക്കാനുള്ള പിണറായിയുടെയും മന്ത്രിമാരുടെയും അത്യാഗ്രഹത്തിന് മറ്റൊരു ഉദാഹരണമായി മാറുകയാണ് മന്ത്രിമാരുടെ കുടുംബവിരുന്നും, കുടുംബസംഗമവും.

മന്ത്രിമാര്‍ തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും കുുടുംബങ്ങള്‍ തമ്മില്‍ സംഗമിക്കുന്നതിനുമുള്ള മന്ത്രി കുടുംബ സംഗമത്തിനായി സര്‍ക്കാര്‍ പൊടിച്ചു കളയുന്നത് ലക്ഷങ്ങള്‍. മന്ത്രിമാരെയും അവരുടെ കുടുംബാഗംങ്ങളെയും ഉള്‍പ്പെടുത്തി നടത്തി കൊണ്ടിരിക്കുന്ന അത്താഴ വിരുന്നിന് സര്‍ക്കാര്‍ ലക്ഷങ്ങള്‍ മാസം തോറും നഷ്ടപ്പെടുത്തി കളയുന്നത് ഇടതുപക്ഷത്തിന്റെ അനുമതിയോടെയാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പാവപ്പെട്ടവന്റെ സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്ന പിണറായി സര്‍ക്കാരാണ് എങ്ങും കേട്ടുകള്‍വി പോലുമില്ലാത്ത മന്ത്രി കുടുംബ സംഗമങ്ങള്‍ നടത്തി മുടിക്കുന്നതെന്നത് ഏറെ അതിശയകരമാണ്.

ഖജനാവിലെ നികുതി പണം എങ്ങനെ ധൂര്‍ത്തടിച്ചു കളയാം എന്ന് ആലോചിക്കുന്ന മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും തലയില്‍ ഉദിക്കുന്ന ഇത്തരം ചിലവ് മാമാങ്കങ്ങള്‍ പൊതുജനത്തെ കൊള്ളയടിക്കുന്നതിന് തുല്യമായി കണക്കാക്കാം. എല്ലാ മാസവും ആദ്യത്തെ മന്ത്രിസഭ യോഗത്തിന് ശേഷം എതെങ്കിലും മന്ത്രിയുടെ വസതിയില്‍ വിരുന്നൊരുക്കുകയാണ് പതിവ്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച മന്ത്രി കുടുംബ സംഗമം രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും തുടര്‍ന്നു. മന്ത്രിമാരും ജീവനക്കാരും മാറിയെന്നേയുള്ളൂ. ചെലവുകള്‍ കൂടിയെന്ന തൊഴിച്ചാല്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലോ, വിഭവങ്ങളുടെയും ആഡംബരത്തിന്റെയും കാര്യത്തിലോ കുറവുണ്ടാകാറില്ല. മന്ത്രിസഭ യോഗത്തിന് ശേഷം എല്ലാ മന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളും കൂടാതെ പ്രധാനപ്പെട്ടതും അല്ലാത്തതുമായ സ്റ്റാഫും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് അത്താഴ വിരുന്നൊരുക്കുന്നത്. മുഖ്യമന്ത്രി കുടുംബസമേതം പങ്കെടുക്കാറാണ് പതിവ്.


മന്ത്രമാര്‍ തമ്മിലുള്ള അകല്‍ച്ച കുറയ്ക്കാനാകുമെന്ന വിലയിരിത്തലിലാണ് കുടുംബ വിരുന്ന് നടത്തി കൊണ്ടിരിക്കുന്നത്. ഒരോ മാസവും ഓരോ മന്ത്രിയുടെ വസതിയിലാണ് കുടുംബ വിരുന്ന് നടത്തുന്നത്. എന്നാല്‍ മന്ത്രിയുടെ ശമ്പളത്തില്‍ നിന്നല്ല വിരുന്നിന് പണം കണ്ടെത്തുന്നതെന്നതാണ് ഏറെ കഷ്ടം. കുടുംബവിരുന്നിനായി ലക്ഷങ്ങള്‍ മുടക്കി പന്തലും ലൈറ്റും സൗണ്ട് സിസ്റ്റവുമടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരിക്കും. പന്തല്‍, മറ്റു സൗകര്യങ്ങള്‍ ഭക്ഷണം ഉള്‍പ്പടെ ഒരുമാസത്തെ ശരാശരി ചിലവ് അഞ്ചു ലക്ഷം രൂപയാണ്. പൊതുഭരണ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് വിരുന്ന് സല്‍ക്കാരം നടത്തുന്നത്. എല്ലാം മാസവും ആദ്യത്തെ മന്ത്രിസഭ യോഗത്തിന് ശേഷം ഒരോ മന്ത്രിമാരുടെ വീട്ടിലും മാറി മാറിയാണ് വിരുന്ന് നടത്തുന്നത്. അവിടെയെല്ലാം ഇതേ ആഢംബരം ആവര്‍ത്തിക്കും. ഇതൊക്കെ ഒരുക്കുന്നതിനായി പൊതുഭരണ വകുപ്പ് ഉദ്യോഗ്‌സഥരുടെ ബിനാമി സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മന്ത്രിസഭ യോഗ ചിലവെന്ന രേഖപ്പെടുത്തിയാണ് ഈ ധൂര്‍ത്തിനുള്ള പണം എഴുതിയെടുക്കുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലിരുന്ന കഴിഞ്ഞ ഏഴ് വര്‍ഷത്തെ കണക്കെടുത്താല്‍ , മൊത്തം 84 മാസം . അതായത് ഒരു മാസം ഏറ്റവും കുറഞ്ഞത് അഞ്ച് ല്കഷം രൂപ വെച്ച് കണക്ക് കൂട്ടിയാല്‍ നാല് കോടി ഇരുപത് ലക്ഷം രൂപ ഇതിനായി ചിലവഴിച്ചിരിക്കുന്നുവെന്നതാണ് ഏകദേശ കണക്ക്. സാമ്പത്തിക രംഗം തകര്‍ന്ന് കടം വാങ്ങാന്‍ പോലും കെല്പില്ലാതിരിക്കുന്ന സര്‍ക്കാരിന് ഇത്തരം ധൂര്‍ത്തകള്‍ അവസാനിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ് കൂടുതല്‍ ആഡംബര വാഹനങ്ങള്‍ വാങ്ങിച്ചു കൂട്ടുന്നതും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി വഴിവിട്ട ഇടപാടുകള്‍ നടത്തി കൊടുക്കുന്നതും.

ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും താല്കാലിക നിയമനങ്ങള്‍ നടത്തിയും, സമൂഹത്തിന് യാതൊരു ഉപകാരമില്ലാത്ത പദ്ധതികള്‍ കൊണ്ടു വന്നും ജനത്തെ പാര്‍ട്ടിക്കാര്‍ക്കായി കൊള്ളയടിച്ചു കൊടുക്കുകയാണ് പിണറായി വിജയന്‍ എന്ന ആരോപണമാണ് ഉയരുന്നത്.  

നടക്കില്ലെന്ന് പൂര്‍ണ്ണമായി ഉറപ്പുണ്ടായിട്ടും സില്‍വര്‍ ലൈനായി കെ റെയില്‍ വഴി നാല്പത്തൊമ്പത് കോടി രൂപ നഷ്ടപ്പെടുത്തിയതും, ആയിരക്കണക്കിന് ജീവനക്കാരുടെ തൊഴില്‍ സമയം അതിനായി വിനിയോഗിച്ചതും സര്‍ക്കാര്‍ പിടിപ്പുകേടാണെന്ന കാണേണ്ടി വരും.പാവപ്പെട്ടവന്റെ ചികിത്സാ ചിലവിനോ വീട് നിര്‍മ്മിക്കാനോ പണം നല്കാത്ത സര്‍ക്കാര്‍ മന്ത്രിമാരുടെയും കുടുംബങ്ങളുടെയും ധൂര്‍ത്തിന് ഏതറ്റംവരേയും പോകുമെന്നതിന്റെ ഉദാഹരണമാണ് മന്ത്രമാരുടെ വിരുന്ന സല്‍ക്കാരം. എന്നാലത് സ്വന്തം ശമ്പളത്തില്‍ നിന്നാകണമെന്ന് സിപി ഐ പോലും ആവശ്യപ്പെട്ടിട്ടില്ല. പരമാവധി കൊള്ളയടിക്കുക, ആവോളം ആസ്വദിക്കുക എന്ന വ്യത്യസ്തമായ ലൈനിലേയ്ക്കാണ് പിണറായിയും മന്ത്രിമാരും എത്തി നില്ക്കുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (53 minutes ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (59 minutes ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (1 hour ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (1 hour ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (2 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (3 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (3 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (4 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (4 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (4 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (4 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (4 hours ago)

Malayali Vartha Recommends