Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

സാധാരണക്കാരെ ഏറെ പ്രതിസന്ധിയിലാക്കി ഇത്തവണത്തെ ബജറ്റ് നിര്‍ദേശങ്ങള്‍...ജനങ്ങളുടെ വയറ്റത്തടിച്ചുള്ള ബജറ്റ്..

03 FEBRUARY 2023 02:13 PM IST
മലയാളി വാര്‍ത്ത

സാധാരണക്കാരെ ഏറെ പ്രതിസന്ധിയിലാക്കി ഇത്തവണത്തെ ബജറ്റ് നിര്‍ദേശങ്ങള്‍. നികുതികള്‍ ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കെട്ടിട നികുതി ഉയര്‍ത്താനും പെട്രോള്‍-ഡീസല്‍ സെസ് കൂട്ടാനും തീരുമാനിച്ചു. വൈദ്യുതി ബില്ലും ഇനി കൂടും. മോട്ടോര്‍ വാഹന നികുതിയും ഉയര്‍ത്തി. അതിന് പുറമെയാണ് ഭൂമി നികുതികള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.2010ല്‍ ഭൂമിയുടെ ന്യായവില നിലവില്‍ വന്ന ശേഷം 5 തവണ പുതുക്കുകയുണ്ടായി. വിപണി വിലയും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് സര്‍ക്കാര്‍ ശ്രമം. നിലവിലുള്ള ഭൂമിയുടെ ന്യായ വില 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് വ്യക്തമാക്കി. ചില പ്രദേശങ്ങളിലെ ഭൂമിക്ക് വിപണി വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇവിടെ ന്യായ വില 30 ശതമാനം വരെ വര്‍ധിപ്പിക്കും. ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തി പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരും.കുടിശ്ശികയുള്ള അണ്ടര്‍ വാല്യൂവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിന് കോപൗണ്ടിങ് പദ്ധതി ലക്ഷ്യം കൈവരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നിര്‍ത്തലാക്കും. കുടിശ്ശികയുടെ കേസുകള്‍ തീര്‍പ്പാക്കാന്‍ ബദല്‍ മാര്‍ഗം കൊണ്ടുവരികയും ചെയ്യും. റിയല്‍ എസ്റ്റേറ്റ് മേഖലിയലെ മാന്ദ്യം കണക്കിലെടുത്ത് കെട്ടിട നമ്പര്‍ ലഭിച്ച ശേഷം കൈമാറ്റം ചെയ്യുന്ന അപ്പാര്‍ട്ടുമെന്റുകളുടെ മുദ്രവില 2010ല്‍ 5 ശതമാനമാക്കി കുറച്ചിരുന്നു. ഇത് ഉയര്‍ത്തി. ഇനി ഏഴ് ശതമാനമാനമായിരിക്കും മുദ്രവില.

 

ഒരു ആധാരം രജിസ്റ്റര്‍ ചെയ്ത ശേഷം മൂന്ന് മാസത്തിനകമോ ആറ് മാസത്തിനകമോ നടപ്പെടുന്ന തീറാധാരങ്ങള്‍ക്ക് നിലവിലുള്ള അധിക മുദ്രവില ഒഴിവാക്കും. ഗഹാനുകള്‍ ഫയല്‍ ചെയ്യുന്നതിന് 100 രൂപ നിരക്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാവുന്നതാണ്. ഭൂമിയുമായി ബന്ധപ്പെട്ട പല ഫീസ് നിരക്കുകളും പരിഷ്‌കരിച്ചത് 2015ലാണ്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇത് പരിഷ്‌കരിക്കും. മുക്താറുകളുടെ വില പരമാവധി 1 ലക്ഷം രൂപയാക്കി നിജപ്പെടുത്താമെന്നും ധനമന്ത്രി ബജറ്റില്‍ നിര്‍ദേശിച്ചു.മദ്യത്തിനും പെട്രോളിനും ഡീസലിനും വിലകൂടും.സാമൂഹ്യ സുരക്ഷ ഫണ്ടിനായി മദ്യത്തിന് സെസ് പിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ആയിരം രൂപ വരെയുളള മദ്യത്തിന് 20 രൂപ സെസ് ആണ് ഏർപ്പെടുത്തുക. 1000 രൂപയ്ക്ക് മുകളിൽ 40 രൂപ സെസ് ഏർപ്പെടുത്തും. പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏർപ്പെടുത്തുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.വാഹന നികുതിയും കൂട്ടിയിട്ടുണ്ട്. വാഹനം വങ്ങുമ്പോൾ ഉള്ള ഒറ്റത്തവണ സെസ് ഇരട്ടിയാക്കി. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തിമാക്കി. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്നാണ് പറഞ്ഞത്. വിവിധ കാരണങ്ങളാല്‍ വിപണിമൂല്യം വര്‍ധിച്ച പ്രദേശങ്ങളിലെ ഭൂമിയുടെ ന്യായവില 30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ 2022ല്‍ ഫിനാന്‍സ് ആക്ടിലൂടെ നിയമനിര്‍മാണം നടപ്പിലാക്കിയിരുന്നു.

ഇതിനായി വിശദമായ പഠനം നടത്തി മാനദണ്ഡം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.അതേസമയം, സംസ്ഥാന ബജറ്റില്‍ സാമൂഹ്യ ക്ഷേമ പെൻഷൻ കൂട്ടിയില്ല. സാമൂഹ്യ ക്ഷേമ പെൻഷൻ അനർഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 62 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.പ്രതിസന്ധി നേരിടാൻ മൂന്നിന പദ്ധതി മന്ത്രി പ്രഖ്യാപിച്ചു. 1. കേന്ദ്രം ധനകാര്യ ഇടം വെട്ടിച്ചുരുക്കുന്നത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ചെറുക്കും, 2. നികുതിയേതര വരുമാനം കൂട്ടും..3. വിഭവം കാര്യക്ഷമമായി ഉപയോഗിക്കും എന്നീ മൂന്നിന പദ്ധതിയാണ് അദ്ദേഹം പ്രഖ്യാപിച്ചത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (53 minutes ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (59 minutes ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (1 hour ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (1 hour ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (2 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (3 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (3 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (4 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (4 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (4 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (4 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (4 hours ago)

Malayali Vartha Recommends