നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. സഭയില്‍ രാവിലെ ഒമ്പതരക്കാണ് തെരഞ്ഞെടുപ്പ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ പാലോട് രവിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.ഐയിലെ ഇ. ചന്ദ്രശേഖരനുമാണ് പത്രിക സമര്‍പ്പിച്ചത്. വോട്ടിങ് അവസാനിച്ച ഉടന്‍ ഫലം പ്രഖ്യാപിക്കും. ജി. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കറായിരുന്ന എന്‍. ശക്തനെ സ്പീക്കറായി തെരഞ്ഞെടുത്തിരുന്നു.
ഇതത്തേുടര്‍ന്നാണ് ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിവുവന്നത്. നേരത്തേ യു.ഡി.എഫ് പക്ഷത്തുണ്ടായിരുന്ന പി.സി. ജോര്‍ജിന് നിയമസഭാ അംഗത്വം നഷ്ടമായിരുന്നു. ഇതിനുപുറമെ കെ.ബി. ഗണേഷ്‌കുമാര്‍ യു.ഡി.എഫില്‍നിന്ന് പുറത്തുമാണ്. നോമിനേറ്റ് ചെയ്യപ്പെട്ട അംഗം ഉള്‍പ്പെടെ യു.ഡി.എഫ് പക്ഷത്ത് 74 അംഗങ്ങളാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha