വെള്ളാപ്പള്ളി രാജിവയ്ക്കണമെന്ന് സുധീരന്‍

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലെന്ന് അദ്ദേഹം ഓരോ നിമിഷവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ കച്ചവട താത്പര്യങ്ങള്‍ സംരക്ഷിക്കാനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറച്ചുപിടിക്കാനുമാണ് വെള്ളാപ്പള്ളി ജനറല്‍ സെക്രട്ടറി സ്ഥാനം ഉപയോഗിക്കുന്നതെന്നും വി.എം.സുധീരന്‍ കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























