മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായി കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി; തമിഴ്‌നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്നത് ലക്ഷ്യം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട രീതിയില്‍ ഇടപെടുന്നില്ല എന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയോ ജലവകുപ്പ് മന്ത്രിയോ ഫലപ്രദമായി ഇടപെടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. അണക്കെട്ടിനെ ചൊല്ലി കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെടണമെന്നും കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുംമുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി കഴിഞ്ഞ ദിവസം അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളുകയും ജലനിരപ്പ് 142 അടിയാക്കണമെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അണക്കെട്ടില്‍ നേരിയ തോതില്‍ ചോര്‍ച്ച ഉണ്ടായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha